India vs England - What happens if the semi-final is washed out

ഇന്ത്യ vs ഇംഗ്ലണ്ട്: മഴ മൂലം സെമി ഫൈനൽ ഉപേക്ഷിച്ചാൽ എന്ത് സംഭവിക്കും

India vs England – What happens if the semi-final is washed out: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനൽ മത്സരം മഴ ഭീതിയിൽ. ഇന്ത്യ – ഇംഗ്ലണ്ട് മത്സരം നടക്കാനിരിക്കുന്ന ഗുയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ മണിക്കൂറുകളിൽ മഴ തുടരുകയാണ്. നിലവിൽ വരുന്ന വെതർ റിപ്പോർട്ടുകൾ പ്രകാരം 35 – 40% വരെയാണ് മത്സര സമയത്ത് പ്രദേശത്ത് മഴ പ്രതീക്ഷിക്കുന്നത്. അതേസമയം, സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്തത് പ്രകാരം

ഗുയാനയിൽ ഇപ്പോൾ കാലാവസ്ഥ നിരീക്ഷകർ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 60% മഴ സാധ്യതയാണ്. ഈ സാഹചര്യത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആവേശകരമായ മത്സരത്തിന് തടസ്സം സംഭവിക്കുമോ എന്ന ഭീതിയിലാണ് ക്രിക്കറ്റ് ലോകം. പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ ഇതുവരെ ഈ ലോകകപ്പ് ടൂർണമന്റിലെ 5 മത്സരങ്ങൾ നടന്നിട്ടുണ്ട്. ജൂൺ 8-നാണ് അവസാന മത്സരം നടന്നത്. എന്നാൽ, ഗ്രൂപ്പ് ഘട്ടത്തിലെ 

ഒരു മത്സരം പോലും മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല. അതേസമയം, ഇന്നത്തെ മത്സരം മഴമൂലം പൂർണമായി ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് സംഭവിക്കും എന്നാണ് ആരാധകരുടെ ആകാംക്ഷ. നിലവിൽ റിസർവ് ദിനങ്ങൾ ഒന്നും തന്നെ രണ്ടാം സെമി ഫൈനൽ മത്സരത്തിന് അനുവദിച്ചിട്ടില്ല. 240 അധിക മിനിറ്റുകൾ ആണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, മഴ മൂലം മത്സരം പൂർണ്ണമായി ഉപേക്ഷിക്കേണ്ടി വന്നാൽ സൂപ്പർ 8-ലെ 

ഗ്രൂപ്പ് നിലക്ക് അനുസരിച്ച്, ഗ്രൂപ്പ്‌ 1-ലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഫൈനലിൽ പ്രവേശിക്കും. സൂപ്പർ 8-ൽ കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയം നേടി ഇന്ത്യ 6 പോയിന്റുകൾ നേടിയിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിന് 4 പോയിന്റുംകളോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് സാധിച്ചത്. ടി20 ലോകകപ്പിലെ ഒന്നാം സെമി ഫൈനൽ മത്സരത്തിൽ അഫ്ഗാനിസ്ഥാന് പരാജയപ്പെടുത്തി