ട്രെന്റിന് മുന്നേ പായുന്ന പ്രയാഗ!! പുതിയ സിനിമയുടെ പ്രൊമോഷനിൽ എത്തിയത് സൂപ്പർ ഔട്ട്ഫിറ്റിൽ
Prayaga Martin new outfit look : ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാള സിനിമയിൽ തന്റേതായ ഒരു കരിയർ കെട്ടിപ്പടുത്ത നടിയാണ് പ്രയാഗ മാർട്ടിൻ. നിരവധി മലയാള സിനിമകളിൽ നായികയായും സഹനടിയായും ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങൾ പ്രയാഗ ഇതിനോടകം ചെയ്തിട്ടുണ്ട്. ഇപ്പോൾ, തന്റെ പുതിയ സിനിമയുടെ
റിലീസിന് തയ്യാറെടുക്കുകയാണ് പ്രയാഗ മാർട്ടിൻ. ‘ഫുക്രി’, ‘രാമലീല’, ‘ഒരു പഴയ ബോംബ് കഥ’ തുടങ്ങി നിരവധി സിനിമകളിൽ നായികയായി എത്തിയിട്ടുള്ള പ്രയാഗ മാർട്ടിൻ, കഴിഞ്ഞ രണ്ടു വർഷമായി അഭിനയത്തിൽ നിന്നുതന്നെ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു. 2021-ൽ പുറത്തിറങ്ങിയ ‘കാലത്തിൽ സന്ധിപ്പോം’ എന്ന തമിഴ് ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ എത്തിയ പ്രയാഗ,
2023-ൽ പുറത്തിറങ്ങിയ ‘എന്താടാ സജി‘ എന്ന ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 2020-ൽ പുറത്തിറങ്ങിയ ‘ഭൂമിയിലെ മനോഹരമായ സ്വകാര്യം’ എന്ന ചിത്രത്തിന് ശേഷം വീണ്ടും പ്രയാഗ നായികയായി വെള്ളിത്തിരയിൽ എത്താൻ തയ്യാറെടുക്കുകയാണ്. ഇതിനിടെ തന്റെ സ്റ്റൈലിഷ് ഹെയർ സ്റ്റൈൽ കൊണ്ട് പ്രയാഗ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോൾ, റിലീസിന് തയ്യാറെടുക്കുന്ന ‘ഡാൻസ് പാർട്ടി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ശോഭ സിറ്റിയിൽ എത്തിയ പ്രയാഗയുടെ വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഒരു ഫാഷൻ സ്റ്റൈലിഷ് വസ്ത്രമായിരുന്നു പരിപാടിയിൽ പ്രയാഗ ധരിച്ചത്. ഇത് താരത്തിന്റെ ആരാധകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു.
Read Also: ഇതാണോ ജോസ് അച്ചായൻ!! മമ്മൂട്ടിയുടെ പുതിയ മേക്കോവർ വൈറൽ