Playback singer KJ Yesudas childhood photos

പാട്ടിന്റെ പൂർണ്ണ ചന്ദ്രൻ!! മലയാളികളുടെ അഭിമാനമായ ഈ ഇതിഹാസത്തെ മനസ്സിലായോ

Malayalam celebrity childhood photos: ഇന്ത്യൻ സിനിമ ലോകത്ത് മലയാളികൾക്ക് അഭിമാനമായ ഒരു ഇതിഹാസത്തിന്റെ അപൂർവ്വമായ പഴയകാല ചിത്രങ്ങളിൽ ഒന്നാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ ഭാഷകളിലും, വിദേശ ഭാഷകളിലും ആയി 50000-ത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഈ പിന്നണി ഗായകൻ ലോക ശ്രദ്ധ നേടിയ മലയാളികളിൽ ഒരാളാണ്.

കൊച്ചി സ്വദേശികളായ ക്ലാസിക്കൽ സംഗീതജ്ഞനും നാടക നടനുമായ  അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും ഏഴ് മക്കളിൽ രണ്ടാമത്തെ മകനായി ജനനം. 2021-ൽ സംഗീത ലോകത്ത് എത്തി 60 വർഷങ്ങൾ പിന്നിട്ട ഈ ഗായകനെ ഇപ്പോൾ തന്നെ തീർച്ചയായും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. 8 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, 25 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ

Playback singer KJ Yesudas childhood photos

എന്നീ നേട്ടങ്ങളിൽ റെക്കോർഡ് സൃഷ്ടിച്ച പിന്നണി ഗായകൻ കെജെ യേശുദാസിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. 1961 മുതൽ ഇപ്പോഴും തുടരുന്ന യേശുദാസിന്റെ സംഗീത ലോകത്തെ സംഭാവനകളെ ആദരിച്ചുകൊണ്ട് രാജ്യം അദ്ദേഹത്തിന്റെ പത്മശ്രീ, പത്മഭൂഷൻ, പത്മവിഭൂഷൻ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 1961-ൽ യേശുദാസ് തന്റെ ആദ്യത്തെ ജനപ്രിയ ഗാനമായ എംബി ശ്രീനിവാസൻ സംഗീതം നൽകിയ, ‘ജാതി ഭേദം മത ദ്വേഷം’ റെക്കോർഡ് ചെയ്തു.

Playback singer KJ Yesudas childhood photos

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, തുളു, ഹിന്ദി, ഒഡിയ, ബംഗാളി, മറാത്തി എന്നീ ഇന്ത്യൻ ഭാഷകളിലും, അറബിക്, ഇംഗ്ലീഷ്, ലാറ്റിൻ, റഷ്യൻ തുടങ്ങിയ വിദേശ ഭാഷകളിലും തന്റെ 60 വർഷത്തെ കരിയറിനിടയിൽ യേശുദാസ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പ്രഭയാണ് യേശുദാസിന്റെ ഭാര്യ. ഗായകൻ വിജയ് യേശുദാസ് ഉൾപ്പെടെ, മൂന്ന് മക്കളാണ് അദ്ദേഹത്തിന് ഉള്ളത്. മലയാളത്തിന്റെ സ്വരവസന്തമായി ഡോ. കെജെ യേശുദാസ് നിലകൊള്ളുന്നു. 

Playback singer KJ Yesudas childhood photos