Sreelatha Namboodiri childhood photos

ഈ ചിത്രത്തിലെ പാട്ടുപഠിക്കുന്ന പ്രശസ്തയായ അഭിനേത്രി ആരാണെന്ന് മനസ്സിലായോ

Celebrity Childhood Photos. Malayalam Actress Childhood Photos

Childhood Photos of Celebrities : സിനിമ ലോകത്തെ താരങ്ങളുടെ അപൂർവ്വമായ പഴയകാല ചിത്രങ്ങൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. മലയാള സിനിമ പ്രേമികൾ ഇത്തരം ചിത്രങ്ങൾ ഏറ്റെടുക്കുകയും, അത് ആരാണെന്ന കൗതുകകരമായ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാറുണ്ട്.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്ന ഒരു ചിത്രമാണ് ഇത്. സിനിമ – സീരിയൽ നടിയായ ഉമ നായർ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഒരു നടിയുടെ പഴയകാല ചിത്രം പങ്കുവെക്കുകയുണ്ടായി. മലയാള സിനിമയിലെ പ്രശസ്തയായ ഒരു അഭിനേത്രിയുടെ അപൂർവമായ ഒരു ചിത്രമാണ് ഉമ നായർ പങ്കുവെച്ചത്. ഈ ചിത്രത്തിലെ പാട്ടുപടിക്കുന്ന പെൺകുട്ടി ആര് ആണെന്ന് കണ്ടെത്താൻ സാധിക്കുമോ എന്നും ഉമ നായർ ചോദിക്കുകയുണ്ടായി.

Sreelatha Namboodiri childhood photos
Actress Sreelatha Namboodiri childhood photos

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള, 300-ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള, നടിയും പിന്നണി ഗായികയുമായ ശ്രീലത നമ്പൂതിരിയാണ് ചിത്രത്തിൽ കാണുന്ന പെൺകുട്ടി. 1953-ൽ ‘ആശാദീപം’ എന്ന ചിത്രത്തിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട ശ്രീലത, 1967-ൽ ‘ഖദീജ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ കരിയറിന് തുടക്കം കുറിച്ചത്. നിരവധി ഗാനങ്ങളും ശ്രീലത ആലപിച്ചിട്ടുണ്ട്.

1967 മുതൽ 1985 വരെ മലയാളം സിനിമയിൽ ലീഡ് കഥാപാത്രങ്ങളിൽ എത്തിയിരുന്ന ശ്രീലത, വിവാഹശേഷം സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കുകയായിരുന്നു. ആയുർവേദ ഡോക്ടർ ആയ കാലടി പരമേശ്വരൻ നമ്പൂതിരിയെയാണ് ശ്രീലത വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭർത്താവിന്റെ മരണശേഷം, 2005-ൽ ശ്രീലത വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. 

Read Also: കേരളത്തിന്റെ മരുമകനായ ഈ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ആരാണെന്ന് മനസ്സിലായോ

Actress Sreelatha Namboodiri childhood photos