28 കഴിഞ്ഞു, ഇളയ മകൾക് പേരിട്ട് പേളി ശ്രീനിഷ്!! വെറൈറ്റി ആയിട്ടുണ്ട് എന്ന് ആരാധകർ
Pearle Maany second baby name revealed: ഏറെ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളായ പേളി മാണിക്കും ശ്രീനിഷ് അരവിന്ദിനും അടുത്തിടെ രണ്ടാമത്തെ കുഞ്ഞ് പിറന്നിരുന്നു. ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായതിനാൽ തന്നെ, ഇവരുടെ കുടുംബ വിശേഷങ്ങൾ എപ്പോഴും ആരാധകരിൽ എത്തിച്ചേരാറുണ്ട്. ഇപ്പോൾ, തന്റെ കുടുംബത്തിലെ മറ്റൊരു വിശേഷം അറിയിച്ചിരിക്കുകയാണ് പേളി.
പേളിയുടെ രണ്ടാമത്തെ ഡെലിവറി വിശേഷങ്ങൾ, അതിന്റെ ഓരോ ഘട്ടത്തിലും താരം അപ്ഡേറ്റ് നൽകിയിരുന്നു. കുഞ്ഞ് പിറന്നതിനു ശേഷം ആ വിശേഷവും പേളി പങ്കുവെക്കുകയുണ്ടായി. ഇപ്പോൾ തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തിയിരിക്കുകയാണ് താരം. രണ്ടാമത്തെ കുഞ്ഞിന്റെ പേര് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു.
നില ശ്രീനിഷ് എന്നാണ് പേളിയുടെയും ശ്രീനിഷിന്റെയും ആദ്യത്തെ കുഞ്ഞിന്റെ പേര്. നിതാര ശ്രീനിഷ് എന്നാണ് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ 28 ആയ ഇന്നാണ് പേരുടെ ചടങ്ങ് നടത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പേളി ഇങ്ങനെ കുറിച്ചു,
“ഇന്ന് 28 ദിവസം തികയുന്ന ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചൽ. ഇന്ന് അവളുടെ നൂലുകെട്ടായിരുന്നു, ഊഹിച്ചാലോ? ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും വേണം.”