പേളിയുടെ അനിയത്തി ശ്രദ്ധയുടെ വിവാഹ നിശ്ചയം, ആഘോഷമാക്കി കുടുംബം
Pearle Maaney sister marriage function: മലയാളികളുടെ പ്രിയ താര ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷും. അവതാരികയായും നടിയായും തിളങ്ങിയ പേർളിയും ടെലിവിഷൻ നടൻ ശ്രീനിഷും ബിഗ്ബോസിൽ വന്നതോടെയാണ് പ്രേക്ഷക മനസിൽ കൂടുതൽ പ്രിയങ്കരരായി മാറിയത്. കുടുംബവിശേഷങ്ങളും, മക്കളായ നിലയുടെയും നിതാരയുടെയും
വിശേഷങ്ങളൊക്കെയായി ദമ്പതികൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ, താരത്തിൻ്റെ വീട്ടിലെ മറ്റൊരു സന്തോഷ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. താരത്തിൻ്റെ കസിൻ സിസ്റ്ററായ ശ്രദ്ധയുടെ വിവാഹ നിശ്ചയ വിശേഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. പേർളിയുടെ അച്ഛൻ്റെ സഹോദരൻ, പേർളിയുടെ അമ്മയുടെ സഹോദരിയെ വിവാഹം ചെയ്തതും, ഇവർ എല്ലാവരും ഒരു വീട്ടിൽ മുകളിലും താഴെയുമായാണ് താമസം എന്നുള്ള
വിശേഷങ്ങളൊക്കെ പേർളി പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. അവരുടെ മൂത്ത മകളാണ് വിവാഹിതയാകാൻ പോകുന്ന ശ്രദ്ധ. ശ്രദ്ധയുമായുള്ള ഫോട്ടോകളൊക്കെയായി നിരവധി തവണ പേർളിയും റെയ്ച്ചലും എത്താറുണ്ടായിരുന്നു. ഏപ്രിൽ 15 നായിരുന്നു ശ്രദ്ധയുടെ വിവാഹ നിശ്ചയം നടന്നത്. ഡിനു റെജിയാണ് ശ്രദ്ധയെ വിവാഹം കഴിക്കാൻ പോകുന്നത്. സിംപിൾ മെയ്ക്കപ്പിൽ സുന്ദരിയായ ശ്രദ്ധ ലഹങ്കയാണ് നിശ്ചയത്തിന് ധരിച്ചത്.
പേർളി മാണി പങ്കുവെച്ച ചിത്രത്തിലൂടെ ശ്രദ്ധ വിവാഹ നിശ്ചയ ഫോട്ടോയിൽ അതീവസുന്ദരിയായിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. വിവാഹ നിശ്ചയത്തിന് മുൻപ് തന്നെ പേർളിയും റെയ്ച്ചലും ഇൻസ്റ്റാഗ്രാം പേജിലൂടെ കുടുംബത്തിൽ നടക്കാൻ പോകുന്ന വിശേഷം പങ്കുവച്ചിരുന്നു.