Pearle Maaney daughters with her father

അപ്പാപ്പനും കൊച്ചു മക്കളും!! താൻ എത്രമാത്രം ഭാഗ്യവതിയാണെന്ന് ഓർത്ത് പേളി മാണി

Pearle Maaney daughters with her father: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി. അവതാരക എന്ന പേരിലും മോട്ടിവേഷൻ സ്പീക്കർ എന്ന പേരിലും ജനങ്ങളുടെ മനസ്സ് കീഴടക്കാൻ പേളി മണിക്ക് സാധിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി ജനമനസ്സുകളിൽ എത്തുന്നത്. പിന്നീട് ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ

കണ്ടസ്റ്റന്റ് ആയി എത്തുകയും അവിടെ വച്ച് സഹ മത്സരാർത്ഥിയും നടനുമായ ശ്രീനിഷുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. പിന്നീട് ഇവർ വിവാഹിതരാവുകയുമായിരുന്നു. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. പേളി മാണി തന്റെ ആദ്യത്തെ മകളായ നിലയുടെ വിശേഷങ്ങൾ എല്ലായിപ്പോഴും പങ്കുവെക്കാറുണ്ട്. ശേഷം, ഇപ്പോൾ രണ്ടാമത്തെ മകൾ നിതാരയുടെ വിശേഷങ്ങളും പേളി പ്രേക്ഷകരുമായി പങ്കുവെക്കുന്നു.

Pearle Maany daughters with her father

കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. പേളി മാണിയുടെ വളർച്ചയ്ക്കും ബോൾഡ്നെസ്സിനും കാരണം തന്റെ അച്ഛനാണെന്ന് പലതവണ പേളി മാണി തുറന്നു പറഞ്ഞിട്ടുണ്ട്. എല്ലാ രീതിയിലും പേളി മണിക്ക് സപ്പോർട്ട് ആണ് പിതാവ് മാണി പി പോൾ. ഒരു അച്ഛൻ എന്ന രീതിയിൽ എത്രമാത്രം പേളിയുടെ ജീവിതത്തിന്റെ വിജയത്തിന് കാരണമായോ അത്രതന്നെ തന്റെ കൊച്ചുമക്കളുടെ കാര്യത്തിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നു.

പേളിയുടെ രണ്ടു മക്കളെയും മടിയിൽ വെച്ചു കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പുതിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പേളി തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ഈ ചിത്രം പങ്കു വച്ചിരിക്കുന്നത്. ചിത്രത്തിന്റെ താഴെ പേളി മാണി കുറിച്ചിരിക്കുന്നത് ഇങ്ങനെ “ഇതുപോലൊരു ജീവിതം ഞാൻ എപ്പോഴും സ്വപ്നം കണ്ടിട്ടുണ്ട്, ഈ ചിത്രം ഞാൻ എത്ര ഭാഗ്യവതി ആണെന്ന് മനസ്സിലാക്കി, വളരെ നന്ദിയുള്ളവളാണ്”. ചിത്രത്തിൽ ചിരിച്ചിരിക്കുന്ന നില മോളുടെ സന്തോഷം കാണുമ്പോൾ തന്നെ അപ്പൂപ്പനോട് അത്രമാത്രം ആ മോൾക്ക് സ്നേഹമുണ്ട് എന്ന് പ്രേക്ഷകർക്ക് മനസ്സിലാകും.