Pearle Maaney baby shower

വ്യത്യസ്തമായ തീമിൽ ബേബി ഷവർ സെലിബ്രേഷൻ, പേളി മാണി സൂപ്പർ ഹാപ്പി

Pearle Maaney baby shower surrounded by cherished family and friends : ടെലിവിഷൻ – സോഷ്യൽ മീഡിയ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. ടെലിവിഷൻ അവതാരികയായി കരിയർ ആരംഭിച്ച പേളി, പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും ജനപ്രീതി കരസ്ഥമാക്കുകയായിരുന്നു.

ഇപ്പോൾ, പേളിയും കുടുംബവും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടവരാണ്. പേളിയും ഭർത്താവ് ശ്രീനിഷും അവരുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ. പ്രഗ്നൻസി കാലത്തെ ഓരോ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ, തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ബേബി ഷവർ ആഘോഷിച്ചിരിക്കുകയാണ് പേളി മാണി. ഇതിന്റെ ചിത്രങ്ങളും വിശേഷങ്ങൾ പേളി പങ്കുവെക്കുകയും ചെയ്തു.

Pearle Maaney baby shower

“ഇത് ബേബി ഷവറിന്റെ സമയമായിരുന്നു. ആഘോഷിക്കുന്ന ജീവിതത്തെയും പുതിയ ജീവിതത്തെയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്,” പേളി മാണി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. “അതേസമയം, വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ‘റെട്രോ പോപ്പ്’ തീമിനോട് ആരാണ് നീതി പുലർത്തിയതെന്ന് നിങ്ങൾ കരുതുന്നു?,” പേളി കൂട്ടിച്ചേർത്തു.

തനിക്ക് ഈ മനോഹരമായ ആഘോഷം ഒരുക്കിയതിന്, പേളി മാണി തന്റെ സഹോദരി റേച്ചൽ മാണിക്ക്‌ നന്ദി പറയുകയും ചെയ്തു. പച്ച നിറത്തിലുള്ള ഔട്ട്‌ഫിറ്റിൽ ആണ് പേളി ബേബി ഷവർ ആഘോഷത്തിൽ പ്രത്യക്ഷപ്പെട്ടത്. പേളിയുടെ ഈ ആഘോഷ ദിനത്തിലെ ചിത്രങ്ങൾ, താരത്തിന്റെ ആരാധകർ ഏറ്റെടുക്കുകയും, അവരുടെ ആശംസകൾ സന്തോഷവും പങ്കുവെക്കുകയും ചെയ്തു.

Read Also: തട്ടമിട്ട മൊഞ്ചത്തി!! പേളി മാണിയുടെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

Pearle Maaney baby shower