‘എന്റെ കണ്ണമ്മാ’ മകന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾക്കൊപ്പം പാർവതിയുടെ ഹൃദയ സ്പർശിയായ കുറിപ്പ്
Parvathy Jayaram heartly note on Kalidas Jayaram engagement : നടനും താര കുടുംബത്തിലെ അംഗവുമായ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയ വിശേഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ച ഒന്നായിരുന്നു. ദീർഘനാളത്തെ തന്റെ പ്രണയിനിയായ തരിണി കലിംഗരായരെയാണ് കാളിദാസ് വിവാഹം ചെയ്യുന്നത്.
വളരെ സ്വകാര്യമായതും, എന്നാൽ ആർഭാടമായതും ആയിരുന്നു കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം. ചടങ്ങ് കഴിഞ്ഞതിന് ശേഷം, ഒരു ദിവസം പിന്നിട്ടാണ് കാളിദാസും മറ്റു ബന്ധുമിത്രാദികളും വിവാഹ നിശ്ചയ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇപ്പോൾ, നടി പാർവതി ജയറാം തന്റെ മകന്റെ ജീവിതത്തിലെ സന്തോഷ മുഹൂർത്തത്തെക്കുറിച്ച്
തന്റെ സന്തോഷം പ്രകടമാക്കുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം പാർവതി ഇങ്ങനെ കുറിച്ചു, “എന്റെ മകനെ, എന്റെ കണ്ണമ്മാ, നീ എന്നും എന്റെ അഭിമാനമാണ്. ഇപ്പോൾ നീ നിന്റെ സ്നേഹനിധിയായ സുന്ദരിയായ തരിണിക്കൊപ്പം ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചു. ദൈവത്തിന്റെ കൃപയാൽ നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടട്ടെ. “
“നിങ്ങൾ രണ്ടുപേരെയും ഒരുപാട് സ്നേഹിക്കുന്നു,” പാർവതി കൂട്ടിച്ചേർത്തു. ഒരു അമ്മ എന്ന നിലയിലുള്ള തന്റെ സന്തോഷവും അഭിമാനവും കൃതജ്ഞതയും എല്ലാം പാർവതിയുടെ കുറിപ്പിൽ പ്രകടമാകുന്നു. വിവാഹ നിശ്ചയ വേളയിൽ നിന്നുള്ള ജയറാമിന്റെയും മകൾ മാളവികയുടെയും എല്ലാം ചിത്രങ്ങൾ പാർവതി പങ്കുവെച്ചിട്ടുണ്ട്. ആരാധകർ ഇവർക്ക് ആശംസകൾ അറിയിക്കുന്നത് തുടരുന്നു.
Read Also: പ്രഥമ റംല ബീഗം പുരസ്‌കാര ജേതാവായി മാപ്പിളപ്പാട്ട് ഗായിക ഫാസില ബാനു