Pakistan Champions vs India Champions World Championship of Legends 2024 final match preview

ഇന്ന് ഇന്ത്യ – പാകിസ്ഥാൻ ഫൈനൽ!! ഇതിഹാസങ്ങളുടെ ലോക ചാമ്പ്യൻഷിപ്പിന് ഗംഭീര ക്ലൈമാക്സ്

ഇന്ത്യ – പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾ എക്കാലത്തും ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ആവേശം നൽകുന്നതാണ്. ഇന്ന് (ജൂലൈ 13) മറ്റൊരു ഇന്ത്യ – പാക്കിസ്ഥാൻ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ലോകം. വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലജൻസ് 2024 ഫൈനൽ മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുന്നത്. 

ഇതിഹാസ താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ മറികടന്നാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ എത്തിയിരിക്കുന്നത്. സെമി ഫൈനലിൽ പാകിസ്ഥാൻ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയപ്പോൾ, ഇന്ത്യ ഓസ്ട്രേലിയയെ കീഴ്‌പ്പെടുത്തി. ഓൾറൗണ്ടർ യുവരാജ് സിംഗ് ആണ് ഇന്ത്യൻ ടീമിന്റെ നായകൻ, മറുവശത്ത് ബാറ്റ്സ്മെൻ യൂനിസ് ഖാൻ ആണ് പാകിസ്ഥാനെ നയിക്കുന്നത്. മത്സരം ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ആരംഭിക്കും.

ഭ്രമിങ്ഹാമിലെ എഡ്ജ്ബസ്റ്റൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റാർ സ്പോർട്സ് ഈ മത്സരം ഇന്ത്യയിൽ ടെലികാസ്റ്റ് ചെയ്യും. യുവരാജ് സിംഗ് നയിക്കുന്ന ടീമിൽ റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, സുരേഷ് റെയ്ന, യൂസഫ് പത്താൻ, ഇർഫാൻ പത്താൻ, ഗുർഗീരത് സിംഗ്, ഹർഭജൻ സിംഗ്, വിനയ് കുമാർ, ആർ പി സിംഗ് തുടങ്ങി വലിയ ഒരു നിര തന്നെ ഉൾക്കൊള്ളുന്നു. ഇവരിൽ ആരൊക്കെയാകും പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുക എന്നറിയാൻ കാത്തിരിക്കണം. മറുവശത്ത് പാകിസ്ഥാൻ നിരയിൽ, കമ്രാൻ അക്മൽ, ഷാഹിദ് അഫ്രിദി,

ഷോയ്ബ് മാലിക്, ഷോയ്ബ് മക്ക്സൂദ്, മിസ്ബാഹ്-ഉൽ-ഹഖ്, സുഹൈൽ തൻവീർ, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ്, സയീദ് അജ്മൽ, ഉമർ അക്മൽ, അബ്ദുൽ റസാഖ്‌ തുടങ്ങിയ ഗംഭീര നിര തന്നെ ഉണ്ട്. നേരത്തെ ലീഗ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ, ഇന്ത്യയെ 68 റൺസിന് പാകിസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു. അതേസമയം, ലീഗ് ഘട്ടത്തിൽ ഇന്ത്യയെ 23 റൺസിന് പരാജയപ്പെടുത്തിയ ഓസ്ട്രേലിയയെ, സെമി ഫൈനലിൽ 86 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് നീലപ്പട ഫൈനലിൽ എത്തുന്നത്. Pakistan Champions vs India Champions World Championship of Legends 2024 final match preview

fpm_start( "true" );