അമ്മേടെ ചക്കര വാവക്ക് ഫസ്റ്റ് റാങ്ക്!! മകന്റെ സന്തോഷ വിശേഷം പങ്കുവെച്ച് നവ്യ നായർ
Navya Nair son got school first rank: ദിലീപ് നായകനായി എത്തിയ ഇഷ്ടമെന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നായികയാണ് നവ്യാനായർ. നാടൻ തനിമയിലുള്ള സൗന്ദര്യവും അഭിനയരീതിയും ഒക്കെയാണ് താരത്തിനെ എന്നും ആളുകൾക്ക് പ്രിയങ്കരി ആക്കി മാറ്റിയ ഘടകങ്ങളും. വിവാഹശേഷം അഭിനയരംഗത്ത് നിന്നും പാടെ വിട്ടുനിന്ന
നവ്യ നൃത്തത്തിന്റെ ലോകത്തായിരുന്നു കൂടുതലും ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ രണ്ടാം തിരിച്ചുവരവിൽ നൃത്തവും അഭിനയവും ഒരുപോലെ കൈകാര്യം ചെയ്യുകയാണ് താരം. നവ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ താരത്തിന്റെ കുടുംബ വിശേഷങ്ങളും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. അതിൽ എടുത്തു പറയേണ്ടത് മകൻ സായി കൃഷ്ണയുടെ വിശേഷങ്ങളാണ്. അമ്മയുടെ മാതംകി എന്ന നൃത്ത വിദ്യാലയത്തിൽ വിദ്യാർത്ഥിയായി എത്തിയപ്പോഴും മകൻറെ ജന്മദിന ദിവസവും ഒക്കെ
അതീവ സന്തോഷവതിയായിയാണ് നവ്യയെ സോഷ്യൽ മീഡിയയിൽ ആളുകൾക്ക് കാണാൻ കഴിഞ്ഞത്. ഇപ്പോൾ മകൻറെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സന്തോഷ നിമിഷമാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ക്ലാസിൽ ഒന്നാം സ്ഥാനം നേടി, സ്റ്റാർ ലഭിച്ച മകൻറെ വിശേഷമാണ് താരം ഇപ്പോൾ തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ ചക്കര വാവ ക്ലാസ്സിൽ ഒന്നാമത് എത്തി,
നെഞ്ചുവിരിച്ച് നെഞ്ചിൽ നക്ഷത്രവുമായി നിൽക്കുന്നു എൻറെ പ്രിയ മകൻ നിനക്ക് ഒരായിരം ഉമ്മ എന്ന ക്യാപ്ഷനോടെയാണ് നവ്യ മകൻറെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതേസമയം, സായ് ഒരു പുസ്തകപ്പുഴു ഒന്നുമല്ല, അടുത്തിടെ മകന്റെ നൃത്ത അരങ്ങേറ്റ വിശേഷവും നവ്യ നായർ പങ്കുവെച്ചിരുന്നു. മകൻറെ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അവനെ എല്ലാത്തിലും മുൻപന്തിയിൽ ആക്കുവാൻ നവ്യ വഹിക്കുന്ന പങ്ക് എടുത്ത് പറയേണ്ടതാണ്.