Navya Nair son dancing his way into hearts

അമ്മയുടെ പാതയിൽ ചുവടുവെച്ച് മകൻ സായ് കൃഷ്ണ!! സന്തോഷം പങ്കുവെച്ച് നവ്യ നായർ

Navya Nair son shines in dance performances

Navya Nair son dancing his way into hearts: സിനിമകളിലെ അഭിനയം കൊണ്ടും, വേദികളിലെ നൃത്തപ്രകടനം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നവ്യ നായർ. ഇന്ന് സിനിമയിൽ അത്ര സജീവമല്ലെങ്കിലും, നൃത്ത രംഗത്ത് നവ്യ നായർ സജീവമാണ്. ‘മാതങ്കി’ എന്ന നൃത്ത വിദ്യാലയം നടത്തുന്ന നവ്യ നായർ, ഇന്ന് നൃത്ത വേദികളിൽ സജീവമാണ്.

ഇപ്പോൾ, തന്റെ മകൻ വേദിയിൽ നൃത്തം ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നവ്യ നായർ. നവ്യ നായർ – സന്തോഷ് എസ് മേനോൻ ദമ്പതികളുടെ ഏക മകനാണ് സായ് കൃഷ്ണ. മകന്റെ വിശേഷങ്ങളും, മകനോടൊപ്പം ഉള്ള നിമിഷങ്ങളും നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ, മകൻ നൃത്തം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട്, നവ്യ നായർ ഇങ്ങനെ കുറിക്കുന്നു,

Navya Nair son dancing his way into hearts

“എന്റെ മകനുമൊത്തുള്ള നിമിഷങ്ങൾ പകർത്തുന്നു. വികൃതിയായ ചേഷ്ടകളും അതിശയിപ്പിക്കുന്ന അനുസരണവും, അശ്രദ്ധയും എന്നാൽ ശ്രദ്ധാലുവും. അവൻ എന്റെ വഴികാട്ടിയാണ്, എന്റെ സഹായിയാണ്, ചിലപ്പോൾ സന്തോഷകരമായ പീഡനത്തിന്റെ ഉറവിടമാണ്,” നവ്യ നായർ മകൻ സായ് കൃഷ്ണയെ കുറിച്ച് പറഞ്ഞു. “നീ എന്റെ എല്ലാമാണ്, നിന്നെ ഞാൻ സ്നേഹിക്കുന്നു,” നവ്യ കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് നവ്യ നായർ തന്റെ ‘മാതങ്കി’-യുടെ ഒന്നാം വാർഷികം ആഘോഷിച്ചത്. നടിമാരായ രചനാ നാരായണൻകുട്ടി, അനുമോൾ എന്നിവർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനേ’ എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ ഏറ്റവും ഒടുവിൽ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. സിനിമയേക്കാൾ താരം ഇപ്പോൾ നൃത്തത്തിലാണ് പ്രാധാന്യം നൽകുന്നത്.