Navya Nair shared funny incident happened viral video

ഇത് നവ്യ നായരാനാണെന്ന് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ഭഗവാനെ, വീഡിയോ പങ്കുവെച്ച് നവ്യ നായർ

Navya Nair shared funny incident happened viral video

Navya Nair shared funny incident happened viral video : മലയാള സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണി, കല്യാണരാമനിലെ ഗൗരി, വെള്ളിത്തിരയിലെ തത്ത എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ നവ്യ നായർ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.

സുഹൃത്തുക്കൾക്കൊപ്പം മറയൂരിലേക്ക് ഒരു യാത്ര പോയപ്പോൾ, ഒരു ഭക്ഷണ ശാലയിലെ ചേച്ചി നവ്യ നായരെ കണ്ട പരിചയം പ്രകടിപ്പിച്ചെങ്കിലും, ആരാണെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടുകയായിരുന്നു. ഈ രൂപം താൻ കണ്ടിട്ടുണ്ട് എന്നും, ശബ്ദവും തനിക്ക് പരിചയമുണ്ട് എന്നും ചേച്ചി പറയുന്നുണ്ടെങ്കിലും, ആൾ ആരാണെന്ന് ചേച്ചിക്ക് മനസ്സിലാകുന്നില്ല.

Navya Nair shared funny incident happened viral video
Navya Nair shared funny incident happened viral video

ശേഷം, തന്റെ ക്യാപ്പ് എല്ലാം ഊരി, താൻ ആരാണെന്ന് ചേച്ചിക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി ചില സൂചനകൾ നവ്യ നായർ നൽകുകയുണ്ടായി. ‘നന്ദനം’ എന്ന സിനിമ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഉണ്ട് എന്ന് പറഞ്ഞ ചേച്ചിയോട്, അതിലെ ബാലാമണിയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ, അറിയാം എന്നും പറഞ്ഞു. ആ ബാലാമണിയെ അവതരിപ്പിച്ച നവ്യ നായർ ആണ് താൻ എന്ന് പറഞ്ഞപ്പോൾ,

അതും ചേച്ചിക്ക് വിശ്വാസമാകുന്നില്ല എന്നതാണ് ഇവിടെ കൗതുകം. വളരെ രസകരമായിട്ടാണ് ഈ മുഹൂർത്തത്തെ നവ്യ നായർ ഏറ്റെടുത്തത്. വീഡിയോ കണ്ട പ്രേക്ഷകർ രസകരമായ കമന്റുകൾ പങ്കുവെക്കുന്നു. ഇക്കൂട്ടത്തിൽ നടിമാരായ പാർവതി ആർ കൃഷ്ണ, സാധിക വേണുഗോപാൽ തുടങ്ങിയവരും രസകരമായ കമന്റുകൾ പങ്കുവെച്ചു. വീഡിയോ കാണാം 

Read Also: അയാൾ വളരെ മോശമായി കളിയാക്കി അനുകരിക്കുന്നു!! അസീസിനെതിരെ തുറന്നടിച്ച് നടൻ അശോകൻ