മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഈ നടി ആരാണെന്ന് മനസ്സിലായോ?
Celebrity childhood photos : ചെറിയ കഥാപാത്രങ്ങൾ ചെയ്ത് കരിയർ ആരംഭിച്ച്, പിന്നീട് തന്റെ കഴിവ് കൊണ്ട് മലയാള സിനിമയിൽ വലിയ ഉയരങ്ങളിൽ എത്തിയ ധാരാളം നടിമാർ ഉണ്ട്. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന ഒരു താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. ഈ താരത്തെ കുറിച്ച് പറഞ്ഞാൽ,
ജയരാജ് സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ ‘ബൈ ദി പീപ്പിൾ’ എന്ന ചിത്രത്തിലൂടെയാണ് ഈ താരം തന്റെ സിനിമ കരിയർ ആരംഭിച്ചത്. പിന്നീട് അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത, ‘ബെസ്റ്റ് ആക്ടർ’ എന്ന റിയാലിറ്റി ഷോയിൽ ജേതാവായി. തുടർന്ന്, താരത്തെ തേടി നിരവധി സിനിമകളിൽ അവസരം ലഭിച്ചു. ഇന്ന് ദേശീയ പുരസ്കാര ജേതാവായ അഭിനേത്രി ആയി മാറിയിരിക്കുന്നു.
നിരവധി സിനിമകളിൽ ചെറുതും വലുതുമായ അനവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, ‘എം80 മൂസ’ എന്ന കോമിക്കൽ ടെലിവിഷൻ സീരിസിലൂടെ ജനപ്രീതി നേടിയ നടി സുരഭി ലക്ഷ്മിയെ കുറിച്ചാണ് ഇവിടെ പറഞ്ഞു വരുന്നത്. ടെലിവിഷൻ പരിപാടികളിൽ നിറസാന്നിധ്യമായിരുന്ന സുരഭി ലക്ഷ്മി, ഇന്ന് മലയാള സിനിമകളിൽ സജീവമാണ്. നായികയായും, സഹ നടിയായും എല്ലാം സുരഭി
Actress Surabhi Lakshmi childhood photos
വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിൽ തോമസ് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും, കേരള ചലച്ചിത്ര പുരസ്കാര വേളയിൽ പ്രത്യേക പരാമർശവും സുരഭിക്ക് ലഭിക്കുകയുണ്ടായി. ഇതിനെല്ലാം പുറമേ നാടകങ്ങളിലും സുരഭി അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ് സുരഭി ലക്ഷ്മി.
Read Also: ശിശു ദിനത്തിൽ പിറന്ന ഈ സൂപ്പർ നായിക ആരാണെന്ന് മനസ്സിലായോ?