Nadirsha shares superstar Rajinikanth dupe photo goes viral

ഫോർട്ട്‌ കൊച്ചി രജനികാന്തിനൊപ്പം നദിർഷ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Nadirsha shares superstar Rajinikanth dupe photo goes viral

Nadirsha shares superstar Rajinikanth dupe photo goes viral : തന്റെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തിൽ എത്തിയിരുന്നു. തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയത് മുതൽ ആരാധകർ അദ്ദേഹത്തെ കാണാനായി തിരക്ക് കൂട്ടുകയായിരുന്നു.

പല വേളകളിലും വ്യത്യസ്ത ഇടങ്ങളിൽ വെച്ച് രജനികാന്ത് ആരാധകരെ കാണുകയും അവർക്ക് അഭിവാദ്യം നൽകുകയും ചെയ്തിരുന്നു. അതേസമയം, നടൻ ജയസൂര്യ, നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവർ രജനീകാന്തിനെ സന്ദർശിച്ചിരുന്നു. ‘2018’ എന്നാൽ ചിത്രത്തിന്റെ ടീമിനൊപ്പം ആണ് ജൂഡ് ആന്റണി രജനികാന്തിനെ സന്ദർശിച്ചത്. ഇപ്പോൾ, നടൻ സംവിധായകനുമായ നാദിർഷ രജനീകാന്തിന് ഒപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

Nadirsha shares superstar Rajinikanth dupe photo goes viral
ഫോർട്ട്‌ കൊച്ചി രജനികാന്തിനൊപ്പം നദിർഷ, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ | Nadirsha shares Rajinikanth dupe photo

എന്നാൽ, ഈ ചിത്രത്തിൽ കാണുന്നത് യഥാർത്ഥ രജനികാന്ത് അല്ല എന്നതാണ് ഈ ചിത്രത്തെ കൗതുകകരമാക്കുന്നത്. രജനീകാന്തിനെ അനുകരിക്കുന്ന ധാരാളം കലാകാരന്മാർ ഉണ്ട്, എന്നാൽ അദ്ദേഹത്തിന്റെ രൂപസാദൃശ്യം ഉള്ളത് വളരെ കുറച്ചു പേർക്ക് മാത്രമേ ഉള്ളൂ. നാദിർഷക്ക് ഒപ്പം നിൽക്കുന്നത് പോർട്ട് കൊച്ചി സ്വദേശിയായ സുധാകര പ്രഭു എന്ന വ്യക്തിയാണ്. നാദിർഷ തന്നെയാണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഇദ്ദേഹം ഒരു ചായക്കടയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്.

“ഇത് ഫോർട്ട്‌ കൊച്ചി രജനി. അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി ഫോർട്ട് കൊച്ചിയിലെ സുധാകരപ്രഭു. പേരിൽ പ്രഭു ആണെങ്കിലും ഒരു ചായക്കടയിൽ ജോലിക്ക് നിൽക്കുകയാണ്,” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം നാദിർഷ കുറിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഒറ്റനോട്ടത്തിൽ ഈ ചിത്രങ്ങൾ കാണുമ്പോൾ ഇത് യഥാർത്ഥത്തിൽ രജനീകാന്ത് ആണെന്ന സംശയം കാഴ്ചക്കാരിൽ വന്നുപോകുന്നു എന്നത് തന്നെയാണ് ഈ ചിത്രങ്ങളെ കൗതുകകരമാക്കിയിരിക്കുന്നത്. 

Read Also: “പോയി ഓസ്കാർ കൊണ്ടുവാ ജൂഡ്” രജനീകാന്തിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി ‘2018’ അണിയറ പ്രവർത്തകർ

Nadirsha shares superstar Rajinikanth dupe photo goes viral