Mumbai Indians eye star wicketkeepers for IPL 2025

മുംബൈ ഇന്ത്യൻസ് ഐപിഎൽ 2025 വിക്കറ്റ് കീപ്പർ ടാർഗറ്റ്, മൂന്ന് ഓപ്ഷനുകൾ

ഇന്ത്യൻ പ്രീമിയർ ലീഗ് 2025-ന് മുന്നോടിയായുള്ള മെഗാ താരലേലം അടുക്കവേ, എല്ലാ ഫ്രാഞ്ചൈസികളും തകൃതിയിൽ മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തവണ വിക്കറ്റ് കീപ്പർമാർക്ക്, പ്രത്യേകിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർമാർക്ക് വിലയേറും എന്ന കാര്യം തീർച്ചയാണ്. കാരണം, മികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർമാർക്ക് ആവശ്യക്കാർ ഏറെ ആണ് എന്നുള്ളതാണ്. 5 തവണ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും 

ഇത്തവണ ലക്ഷ്യം വെക്കുന്നത് ഒരു മികച്ച വിക്കറ്റ് കീപ്പറെ സ്വന്തം ആക്കാൻ ആണ്. കഴിഞ്ഞ കുറേയേറെ സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ആയിരുന്ന ഇഷാൻ കിഷനെ ഇത്തവണ മുംബൈ നിലനിർത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്തുക എന്ന ലക്ഷ്യം ആണ് മുംബൈയ്ക്ക് മുന്നിൽ നിലവിൽ ഉള്ളത്. ഈ പരിഗണനയിൽ മുംബൈ ആദ്യം ഫോക്കസ് ചെയ്യുന്നത്, ഇംഗ്ലീഷ് വൈറ്റ് ബോൾ ക്യാപ്റ്റൻ ജോസ് ബട്ലറെ ആണ്. രാജസ്ഥാൻ റോയൽസ് താരം ആയിരുന്ന 

ബറ്റ്ലറെ ഇത്തവണ രാജസ്ഥാൻ നിലനിർത്തിയില്ല. ബറ്റ്ലറെ സ്വന്തമാക്കാൻ സാധിച്ചാൽ രോഹിത് ശർമക്ക് കൂട്ടായി ഒരു മികച്ച ഓപ്പണിങ് പെയർ സെറ്റ് ചെയ്യാനും, വിക്കറ്റ് കീപ്പിംഗ് ഡ്യൂട്ടി നൽകാനും മുംബൈ ഇന്ത്യൻസിന് സാധിക്കും. നിത അംബാനിയുടെ ടീമിന് മുന്നിലുള്ള മറ്റൊരു സാധ്യത, മുൻ ലക്നൗ സൂപ്പർ ജിയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുലിനെ സ്വന്തമാക്കുക എന്നതാണ്. മികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ, ഓപ്പണർ എന്നീ വിശേഷണങ്ങൾ തന്നെയാണ് രാഹുലിൽ മുംബൈയുടെ കണ്ണ് ഉടക്കാൻ കാരണമായിരിക്കുന്നത്. 

ആഗ്രഹിക്കുന്ന രണ്ട് താരങ്ങളിൽ ഒരാളെ സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിൽ, തങ്ങളുടെ മുൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് വേണ്ടി തന്നെ ആകും മുംബൈ ഇന്ത്യൻസ് ശ്രമം നടത്തുക. ഋഷഭ് പന്ത്, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്ക് വില കയറുന്ന പക്ഷം, ഇഷാൻ കിഷനെ പോക്കറ്റിൽ ഒതുങ്ങുന്ന കാശിന് സ്വന്തമാക്കാൻ സാധിക്കും എന്നാണ് മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷ. Mumbai Indians eye star wicketkeepers for IPL 2025

fpm_start( "true" );