Mukesh Phone Call Remake Scene from Ramji Rao Speaking

മെട്രനെ പറ്റിച്ച ഗോപാലകൃഷ്ണൻ, 34 വർഷങ്ങൾക്ക് ശേഷം ഒടുവിൽ ആ കടം വീട്ടി

Mukesh Phone Call Remake Comedy Scene from Ramji Rao Speaking

Mukesh Phone Call Remake Scene from Ramji Rao Speaking : ചില സിനിമകളിലെ ചില ഡയലോഗുകൾ പ്രേക്ഷകർ എക്കാലവും ഓർത്തിരിക്കാറുണ്ട്. പ്രത്യേകിച്ച്, പഴയകാല സിനിമകളിലെ ഡയലോഗുകൾ ആണ് മലയാള സിനിമ പ്രേമികൾ എക്കാലവും ഓർത്തു വെക്കാറുള്ളത്. അവ അത്രത്തോളം ശ്രദ്ധിക്കപ്പെട്ടു എന്ന് മാത്രമല്ല,

ഡയലോഗുകൾ അത്രമാത്രം ജനകീയമായി എന്ന് വേണം പറയാൻ. ഇത്തരത്തിൽ, വളരെയധികം ശ്രദ്ധിക്കപ്പെട്ട ഡയലോഗുകളിൽ ഒന്നായിരുന്നു സിദ്ധിഖ് – ലാൽ സംവിധാനം ചെയ്ത ‘റാംജിറാവ് സ്പീക്കിംഗ്’ എല്ലാ ചിത്രത്തിൽ മുകേഷ് അവതരിപ്പിച്ച ഗോപാലകൃഷ്ണൻ എന്ന കഥാപാത്രം പറയുന്ന ‘കമ്പിളിപ്പുതപ്പ്’ എന്ന സംഭാഷണ തരംഗം. ഗോപാലകൃഷ്ണന്റെ അമ്മയായ സരസ്വതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുകുമാരിയമ്മയുടെ താമസസ്ഥലത്തെ

മേട്രൻ ആയി വേഷമിട്ട അമൃതം ടീച്ചർ ആയിരുന്നു ഈ രംഗത്തിൽ മുകേഷുമായി സംഭാഷണം നടത്തിയിരുന്നത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പ്രേക്ഷകരിൽ വളരെയധികം ചിരി പടർത്തിയിരുന്നു. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ച് എത്തിയിരിക്കുകയാണ്, ഇത്തവണ ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്.

Mukesh Phone Call Remake Scene from Ramji Rao Speaking

റെജിൻ എസ് ബാബു സംവിധാനം ചെയ്ത പരസ്യ ചിത്രത്തിൽ ഒരു അഗതി മന്ദിരത്തിലെ മേട്രൻ ആയി വീണ്ടും അമൃതം ടീച്ചർ എത്തുകയായിരുന്നു. പരസ്യചിത്രത്തിന്റെ ക്ലൈമാക്സിൽ മുകേഷ് മേട്രന് തനിക്ക് ഒരു പഴയ കടം വീട്ടാനുണ്ട് എന്ന് പറഞ്ഞ് കമ്പിളിപ്പുതപ്പ് നൽകുന്ന സീൻ ആണ് പരസ്യ ചിത്രത്തിലെ ഹൈലൈറ്റ്. 1989-ൽ പുറത്തിറങ്ങിയ ‘റാംജിറാവ് സ്പീക്കിംഗ്’-ലെ രസകരമായ രംഗത്തിലേക്ക് പ്രേക്ഷകന്റെ മനസ്സിനെ ഈ പരസ്യചിത്രം കൊണ്ടുപോയി. 

Read Also: മലൈക അരോറയുടെ 50-ാം പിറന്നാൾ ആഘോഷമാക്കി കാമുകൻ അർജുൻ കപൂർ, പിറന്നാൾ ചിത്രങ്ങൾ കാണാം

Mukesh Phone Call Remake Scene from Ramji Rao Speaking