Vinay Forrt childhood photos

മികച്ച സീനിയർ നാടക നടനുള്ള ഇന്ത്യൻ സർക്കാരിന്റെ ദേശീയ സ്കോളർഷിപ്പ്!! ഈ മലയാള സിനിമ നടൻ ആരാണെന്ന് മനസ്സിലായോ

Childhood photos of celebrities

Celebrity childhood photos | മലയാള സിനിമയിലെ നിരവധി നടി നടന്മാർ, അവർ സിനിമ ഇൻഡസ്ട്രിയിൽ വിജയകരമായതിന് ശേഷം പലപ്പോഴും പറയാറുള്ള ചില കാര്യങ്ങളാണ്, താൻ അഭിനയം പഠിച്ചിട്ടില്ല എന്നും, സിനിമയിലേക്കുള്ള എൻട്രി അപ്രതീക്ഷിതമായിരുന്നു എന്നുമെല്ലാം. എല്ലാവരും ഇങ്ങനെയാണ് എന്നത് തീർച്ചയായും ശരിയല്ല,

അഭിനയം പഠിക്കുകയും സിനിമയിൽ എത്തിപ്പെടാൻ ദീർഘകാലം പരിശ്രമിക്കുകയും, ശേഷം മലയാളം സിനിമ ഇൻഡസ്ട്രിയിൽ വലിയ വിജയമായി മാറുകയും ചെയ്ത നിരവധി അഭിനേതാക്കൾ ഉണ്ട്. അത്തരത്തിൽ ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ നിങ്ങൾക്കായി പങ്കുവെക്കുന്നത്. കേരളത്തിലെ ഫോർട്ട് കൊച്ചി സ്വദേശിയായ ഇദ്ദേഹം, നാടകരംഗത്ത് ഒരു ദശാബ്ദത്തിലേറെ കാലം പ്രവർത്തിക്കുകയും, പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന്

Vinay Forrt childhood photos
Vinay Forrt childhood photos

അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുമുണ്ട്. 2009-ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു‘ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നടൻ ആരാണെന്ന് ഇപ്പോൾ തീർച്ചയായും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. ചലച്ചിത്ര-നാടക നടനായ വിനയ് കുമാർ എന്ന മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരമായ വിനയ് ഫോർട്ടിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. നടൻ, ആക്ടിവിസ്റ്റ് എന്നീ നിലകളിൽ ഒരു ദശാബ്ദത്തോളം ഇന്ത്യൻ നാടകവേദികളിൽ സജീവമായിരുന്ന വിനയ് ഫോർട്ടിന്,

2004 മുതൽ 2006 വരെ മികച്ച സീനിയർ നാടക നടനുള്ള ഇന്ത്യൻ സർക്കാരിന്റെ ദേശീയ സ്കോളർഷിപ്പ് ലഭിച്ചിരുന്നു. ശേഷം മലയാള സിനിമയിൽ സജീവമായ വിനയ് ഫോർട്ട്, തന്റേതായ ഒരു ശൈലി തന്നെ മലയാള സിനിമയിൽ ജനപ്രിയമാക്കി മാറ്റി. ചെറിയ കഥാപാത്രങ്ങൾ അവതരിപ്പിച്ച് തുടങ്ങിയ വിനയ് ഫോർട്ട്, പിന്നീട് മലയാള സിനിമകളിൽ ലീഡ് റോളുകളിലും, വില്ലൻ വേഷങ്ങളിലും, ഹാസ്യ താരമായും എല്ലാം എത്തി. പ്രേമം, ഉറുമ്പുകൾ ഉറങ്ങാറില്ല, കമ്മട്ടിപ്പാടം, തമാശ, മോഹൻകുമാർ ഫാൻസ്, മാലിക് തുടങ്ങിയ ചിത്രങ്ങളിലെ എല്ലാം വിനയ് ഫോർട്ടിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

Vinay Forrt childhood photos

Vinay Forrt childhood photos