Mohanlal fans constructs new home to deserving family

ആരാധകരുടെ പരിശ്രമം ഫലം കണ്ടു, നേരിട്ടെത്തി അഭിനന്ദനം അറിയിച്ച് മോഹൻലാൽ

All Kerala Mohanlal fans constructs new home to deserving family

Mohanlal fans constructs new home to deserving family : സെലിബ്രിറ്റികളുടെ ആരാധക കൂട്ടായ്മകൾ കേവലം ആനന്ദത്തിനും ആവേശത്തിനും മാത്രമായി തങ്ങൾ ആരാധിക്കുന്ന സെലിബ്രിറ്റികളെ മാത്രം കേന്ദ്രീകരിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഉപരി, സാമൂഹിക പ്രവർത്തികളിൽ കൂടി ഏർപ്പെടുമ്പോഴാണ് അത്തരം ആരാധക കൂട്ടായ്മകൾക്ക് മൂല്യം ഉണ്ടാകുന്നത്.

ഇപ്പോൾ, മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ആരാധക കൂട്ടായ്മയായ, ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ, സമൂഹത്തിൽ മാതൃകാപരമായ ഒരു പ്രവർത്തനം ഏറ്റെടുത്ത് പൂർത്തീകരിച്ചിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ്, തന്നെ ഇഷ്ടപ്പെടുന്നവരുടെ ഈ നന്മ നിറഞ്ഞ പ്രവർത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും, തന്റെ സന്തോഷം അറിയിക്കുകയും ചെയ്തത്.

Mohanlal fans constructs new home to deserving family
Mohanlal fans constructs new home to deserving family

ഒരു വർഷത്തെ പരിശ്രമത്തിന് ഒടുവിൽ, കണ്ണൂർ ജില്ലയിലെ നിർധനരായ ഒരു കുടുംബത്തിന് വീട് വച്ച് നൽകിയിരിക്കുകയാണ് മോഹൻലാൽ ആരാധകർ. ഈ വീടിന്റെ ഗൃഹപ്രവേശവും, താക്കോൽ ദാനവും മോഹൻലാൽ നേരിട്ട് എത്തി നിർവഹിച്ചു. “ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ & വെൽഫയർ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പുതിയതെരു യൂണിറ്റിലെ എന്റെ പ്രിയ സുഹൃത്തുക്കളുടെ ഒരു വർഷത്തെ പരിശ്രമത്തിന്റെ ഫലമായി ‘സ്നേഹവീട്’ എന്ന പേരിൽ കണ്ണൂർ ജില്ലയിലെ ഒരു കുടുംബത്തിന്

വീട് നിർമ്മിച്ച നൽകുക ഉണ്ടായി. ഈ വീടിന്റെ ഗൃഹപ്രവേശം ഡിസംബർ 4 തിങ്കളാഴ്ച നിർവഹിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാരോടും എന്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു,” താക്കോൽദാനത്തിന്റെയും വീടിന്റെയും ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. ആരാധകരുടെ ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തി പ്രോത്സാഹിപ്പിക്കുന്നതിലൂടെ, തീർച്ചയായും ഇത് അവർക്ക് കൂടുതൽ നന്മ പ്രവർത്തികൾ ചെയ്യാൻ പ്രചോദനമാകും. 

Read Also: വക്കീൽ കുപ്പായത്തിൽ മോഹൻലാൽ!! ‘നേര്’ ഒഫീഷ്യൽ പോസ്റ്റർ എത്തി

Mohanlal fans constructs new home to deserving family