Mohanlal congratulate Indian cricket team and Mohamed Shami

ഷമിയുടെ മാസ്റ്റർപീസ്, കോഹ്ലിയുടെ റെക്കോർഡ്!! ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ നേർന്ന് നടൻ മോഹൻലാൽ

Mohanlal congratulate Indian cricket team and Mohamed Shami for World Cup semi final win

Mohanlal congratulate Indian cricket team and Mohammed Shami : ക്രിക്കറ്റ്‌ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, വിരാട് കോഹ്ലി, മുഹമ്മദ്‌ ഷമി, ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ തുടങ്ങിയവരുടെ പ്രകടനത്തിന്റെ പിൻബലത്തിൽ

70 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ബാറ്റിംഗിൽ വിരാട് കോഹ്ലി (117), ശ്രേയസ് അയ്യർ (105), ശുഭ്മാൻ ഗിൽ (80*) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ, ബൗളിംഗിൽ ഒറ്റയാൾ പോരാട്ടമാണ് മുഹമ്മദ്‌ ഷമി കാഴ്ചവച്ചത്. 9.5 ഓവറിൽ 57 റൺസ് മാത്രം വഴങ്ങി 7 വിക്കറ്റുകൾ ആണ് ഷമി വീഴ്ത്തിയത്. ഇപ്പോൾ, നടൻ മോഹൻലാൽ ഫൈനലിൽ എത്തിയ ടീം ഇന്ത്യക്കും, മികച്ച പ്രകടനം പുറത്തെടുത്ത

Mohanlal congratulate Indian cricket team and Mohamed Shami

കോഹ്ലിക്കും ഷമിക്കും അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുകയാണ്. “ലോകകപ്പ് സെമി ഫൈനലിലെ ശ്രദ്ധേയമായ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ! വിരാട് കോഹ്ലിയുടെ റെക്കോർഡ് ഇന്നിങ്സിനും മുഹമ്മദ്‌ ഷമിയുടെ മാസ്റ്റർ ക്ലാസിനും അഭിനന്ദനങ്ങൾ. ഈ ഫോം തുടരുക, ഫൈനലിൽ ചരിത്രം സൃഷ്ടിക്കാം,” മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു.

മത്സരത്തിന്റെ ഒരു സമയത്ത് ബാറ്റിംഗിൽ ന്യൂസിലാൻഡ് പിടി മുറുക്കിയപ്പോൾ, മുഹമ്മദ്‌ ഷമിയുടെ മാസ്റ്റർ പീസ് ബൗളിംഗ് പ്രകടനമാണ് ഇന്ത്യക്ക് ബ്രേക്ക് സമ്മാനിച്ചത്. ന്യൂസിലാൻഡ് ടോപ്പ് ഓർഡറിലെ അഞ്ച് വിക്കറ്റുകളും ഷമി വീഴ്ത്തുകയായിരുന്നു. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തതും മുഹമ്മദ് ഷമിയെ തന്നെയാണ്. ഇന്നത്തെ മത്സരത്തിലെ പ്രകടനത്തോടെ, ഷമി 50 ലോകകപ്പ് വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്തു. 

Read Also: സ്വർണ്ണത്തിൽ നിർമ്മിച്ച ഐഫോൺ ലോകകപ്പ് വേദിയിൽ നഷ്ടമായി!! കണ്ടെത്തുന്നവർ തിരികെ ഏൽപ്പിക്കണം എന്നഭ്യർത്ഥിച്ച് നടി ഉർവശി റൗട്ടേല

Mohanlal congratulate Indian cricket team and Mohamed Shami