Manjusha Martin Achu Sugandh Manasammatham celebrity interview

മനസമ്മത വിശേഷങ്ങൾ ആരാധകരോട് പങ്കുവെച്ച് മഞ്ജുഷ മാർട്ടിനും അച്ചു സുഗന്ധും, തിയ്യതി ഇങ്ങ് അടുത്തെത്തി

Manjusha Martin Achu Sugandh Manasammatham celebrity interview : കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള രണ്ട് അഭിനേതാക്കളാണ് അച്ചു സുഗന്ധും മഞ്ജുഷ മാർട്ടിനും. ‘സാന്ത്വനം’ പരമ്പരയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ച് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ഇരുവരും പ്രണയത്തിൽ ആണോ എന്നും, വിവാഹം ഉണ്ടാകുമോ എന്നുമെല്ലാം

ആരാധകർക്കിടയിൽ ചർച്ചകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ്, ‘മനസമ്മതം’ വിശേഷവുമായി ഇരുവരും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ആരാധകരുടെ ഊഹാപോഹങ്ങൾക്ക് ആക്കം കൂടി. ഈ വാർത്ത ആദ്യം വന്ന ഉടനെ, തന്റെ സുഹൃത്തുക്കൾ പോലും ഞെട്ടിപ്പോയെന്ന് അച്ചു ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. മാത്രമല്ല, സുഹൃത്തുക്കൾ തന്നോട് ചെലവ് ചോദിച്ചു എന്നും, എങ്ങനെ സെറ്റ് ആക്കി എന്നൊക്കെയുള്ള വിശേഷങ്ങൾ 

Manjusha Martin Achu Sugandh Manasammatham celebrity interview

ചോദിച്ചു എന്നും അച്ചു പറഞ്ഞു. ‘മനസമ്മതം’ എന്നത് അച്ചു സുഗന്ധും മഞ്ജുഷ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ഒരു ഷോർട്ട് ഫിലിം ആണ്. നവംബർ 24-നാണ് ഇതിന്റെ റിലീസ്. ഇതിന്റെ പ്രമോഷന്റെ ഭാഗമായി ആണ് ഇരുവരും സേവ് ദി ഡേറ്റ് മോഡലിൽ റിലീസ് പ്രഖ്യാപിച്ചത്. അതേസമയം, ‘മനസമ്മതം’ എന്ന ഷോർട്ട് ഫിലിം ഒരു റിയൽ സ്റ്റോറി കൂടിയാണ്.

Manjusha Martin Achu Sugandh Manasammatham celebrity interview

ബിപിൻ മേലെകുട്ട് ഈ ഷോർട്ട് ഫിലിമിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് ഇതിൽ ആവിഷ്കരിച്ചിരിക്കുന്നത്. നിഷ ജോസഫ് ആണ് ഈ ഷോർട്ട് ഫിലിം നിർമ്മിച്ചിരിക്കുന്നത്. സൈന മൂവിസ് ആണ് ‘മനസമ്മതം’ ഷോർട്ട് ഫിലിമിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഷോർട്ട് ഫിലിമിന്റെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ താരങ്ങൾ. 

Read Also: പത്രപ്രവർത്തന സംഭാവനകൾക്കുള്ള അംഗീകാരമായി, രാജ് നാരായണൻജി വിഷ്വൽ മീഡിയ അവാർഡുകളിൽ റിപ്പോർട്ടർ ടിവി മുന്നേറ്റം