Manju Warrier and Nayanthara as superstars on screen

“എല്ലാ സ്ത്രീകളുടെ ഉള്ളിലും ഒരു വണ്ടർ വുമൺ ഉണ്ട്” സൂപ്പർ ലേഡീസ് ഒരേ ഫ്രയിമിൽ, മഞ്ജു വാര്യർ പറയുന്നു

Manju Warrier and Nayanthara as superstars on screen

Manju Warrier and Nayanthara as superstars on screen: സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന പദവി അലങ്കരിക്കുന്ന രണ്ടു നായികമാരാണ് മഞ്ജു വാര്യരും നയൻതാരയും. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യരെങ്കിൽ നയൻതാര തമിഴ് സിനിമ ലോകത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ ആണ്. ഇരുവരും ഇതിനോടകം തന്നെ മലയാളത്തിലും തമിഴിലും

എല്ലാമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘മനസ്സിനക്കരെ’ എന്ന മലയാള ചിത്രത്തിലൂടെയാണ് നയൻതാര മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. വളരെ ചെറുപ്പത്തിൽ തന്നെ കലാതിലകപട്ടം നേടി സിനിമ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് മഞ്ജു വാര്യർ.17-ആം വയസ്സിൽ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് താരം വന്നെത്തുന്നത്. ഇപ്പോഴിതാ മഞ്ജു വാര്യർ തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവെച്ച ഒരു പുതിയ ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.

നയൻതാരയും മഞ്ജുവാര്യവും ഒന്നിച്ചുള്ള ഒരു ചിത്രമാണിത്. പങ്കു വച്ചിരിക്കുന്ന ചിത്രത്തിന് താഴെയായി മഞ്ജു കുറിച്ചിരിക്കുന്നത് ഇങ്ങനെ, “നമ്മുടെ ഉള്ളിൽ ഒരു അത്ഭുത സ്ത്രീ ഉണ്ട്. എൻ്റെ അരികിലും ഒരാളുണ്ട്! ലവ് യു മൈ സൂപ്പർ സ്റ്റാർ നയൻതാര!” എല്ലാ സ്ത്രീകളുടെ ഉള്ളിലും ഒരു വണ്ടർ വുമൺ ഉണ്ട് എന്ന കാര്യമാണ് മഞ്ജു ഇതിലൂടെ ഓർമ്മപ്പെടുത്തുന്നത്. മഞ്ഞനിറത്തിലുള്ള ഒരു ചുരിദാറാണ് ചിത്രത്തിൽ മഞ്ജു ധരിച്ചിരിക്കുന്നത്. മഞ്ജുവിനെ ചേർത്ത് പിടിച്ചുകൊണ്ടാണ് നയൻതാര ഉള്ളത്.

ഇവരുടെ മുഖത്തുള്ള പുഞ്ചിരി തങ്ങൾ ജീവിതത്തിൽ എത്രമാത്രം സന്തോഷിക്കുന്നു എന്നതിനുള്ള ഒരു തെളിവ് കൂടിയാണ്. ഏറ്റവും കരുത്തരായ രണ്ട് സ്ത്രീകൾ ഒരേ ഫ്രയ്മിൽ അതാണ് ഈ ചിത്രം വിളിച്ചോതുന്നത്. പാർവതി, ദിവ്യ മേനോൻ, റിമ കല്ലിങ്കൽ ,അശ്വതി ശ്രീകാന്ത്, കനിഹ, തുടങ്ങി നിരവധി താരങ്ങളും ആരാധകരും ഈ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.