ജൂനിയർ നരൈന്റെ ഒന്നാം പിറന്നാൾ, ആഘോഷത്തിൽ പങ്കുചേർന്ന് മമ്മൂട്ടി കുടുംബം
Mammootty wife joins actor Narain family celebration : നടൻ നരൈൻ അദ്ദേഹത്തിന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചു. കുടുംബാംഗങ്ങൾക്കൊപ്പം ഉള്ള സ്വകാര്യപരവും ചെറുതുമായ ആഘോഷ പരിപാടിയിൽ മെഗാസ്റ്റാർ മമ്മൂട്ടി കുടുംബസമേതം എത്തിയത്, ആഘോഷ പരിപാടിയുടെ തിളക്കം വർദ്ധിപ്പിച്ചു. പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം,
നരൈൻ തന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ഒരു കുറിപ്പും പങ്കുവെച്ചു. ടെലിവിഷൻ അവതാരിക ആയിരുന്ന മഞ്ജു ഹരിദാസ് ആണ് നരൈന്റെ ഭാര്യ. 2007-ലായിരുന്നു ഇവരുടെ വിവാഹം. 2008-ൽ ദമ്പതികൾക്ക് മകൾ പിറന്നു, തന്മയ നരൈൻ. പിന്നീട്, 14 വർഷത്തിന് ശേഷം 2022-ലാണ് നരൈൻ – മഞ്ജു ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ഓംകാർ എന്നാണ് ദമ്പതികൾ മകന് പേരിട്ടിരിക്കുന്നത്.
നരൈനും ഭാര്യയും മക്കളും, നരൈന്റെ രക്ഷിതാക്കളും അടങ്ങിയ ജന്മദിനാശംസകൾ പരിപാടിയിൽ, മമ്മൂട്ടിയും ഭാര്യ സുൽഫത്തും പങ്കെടുക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ നരൈൻ പങ്കുവെക്കുകയും, “ഓംകാറിന്റെ ഒന്നാം പിറന്നാൾ ദിനം ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ അനുഗ്രഹീതമായി അവസാനിക്കുന്നു,” എന്ന് കുറിക്കുകയും ചെയ്തു.
Mammootty wife joins actor Narain family celebration
നരൈന്റെ സിനിമ വിശേഷങ്ങളിലേക്ക് വന്നാൽ, ‘2018’ എന്ന സിനിമയിലൂടെയാണ് നരൈൻ അവസാനമായി മലയാളി പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. ശേഷം, തെലുങ്ക്, തമിഴ് സിനിമകളിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ നരൈൻ, ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ജൂനിയർ എൻടിആർ, സൈഫ് അലി ഖാൻ, പ്രകാശ് രാജ്, ജാൻവി കപൂർ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന തെലുങ്ക് ചിത്രമായ ‘ദേവര 1’-ൽ ആണ്.