കാലം വല്ലാത്ത ഒരു രസികൻ തന്നെ!! മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Mammootty style in black and white avatar: സ്റ്റൈലിലും ലുക്കിലും മമ്മൂട്ടിയെ വെല്ലാൻ ഇന്നും മലയാള സിനിമയിൽ ഒരു നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ, അത് സംശയം ഉണ്ടാക്കും അല്ലേ. പ്രായം വെറും ഒരു സംഖ്യ മാത്രമാണ് എന്ന് തെളിയിച്ച വ്യക്തിയാണ് മമ്മൂട്ടി. 72-ാം വയസ്സിലും കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന രൂപമാറ്റം കൈക്കൊള്ളാനും, സ്റ്റൈലിലേക്ക് മാറാനും
മമ്മൂട്ടിക്ക് അസാമാന്യ കഴിവാണ്. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഭ്രമയുഗം’ത്തിന്റെ പ്രസ്സ് മീറ്റിനെ മമ്മൂട്ടി എത്തിയ കാഴ്ച ഇന്റർനെറ്റ് ലോകത്ത് തരംഗമടിപ്പിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ് ‘ഭ്രമയുഗം’. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ പ്രൊമോഷന് മമ്മൂട്ടി എത്തിയത്. മമ്മൂട്ടി വെള്ള ഷർട്ടും കറുപ്പ് പാന്റും ധരിച്ചപ്പോൾ, മറ്റു സഹനടന്മാരും അണിയറ പ്രവർത്തകരും
വെള്ള മുണ്ടും കറുപ്പ് ഷർട്ടും ധരിച്ച് എത്തി. ഈ കാഴ്ച അതിഗംഭീരമായിരുന്നു. ഒപ്പം മമ്മൂട്ടിയുടെ ലുക്കും മാസ്സ് ആൻഡ് സ്റ്റൈലിഷ് തന്നെ. ‘സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തീ കോരിയിട്ടു’ എന്നൊക്കെയാണ് ആരാധകർ ഈ കാഴ്ചയെ ആവേശപൂർവ്വം വിശേഷിപ്പിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ മമ്മൂട്ടി.
എന്നാൽ, ഇത് തങ്ങളുടെ ബിലാലിക്കയുടെ ലുക്ക് ആണ് എന്ന് പറയുന്നവരും ഉണ്ട്. ‘ബിഗ് ബി’ എന്ന അമൽ നീരദ് ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈലൻ കഥാപാത്രത്തിന്റെ പേരാണ് ബിലാൽ. അതേസമയം, ഫെബ്രുവരി 15-ന് റിലീസിന് ഒരുങ്ങുന്ന ‘ഭ്രമയുഗം’ 18-ാം നൂറ്റാണ്ടിന്റെ അവസാനത്തെ നടക്കുന്ന കഥയാണ് പറയുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്ക് ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.