Mammootty honored as chief guest school kalolsavam 2024 closure

കലാവേദിയിൽ കണ്ണൂരിന്റെ പടയോട്ടം!! 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവ കിരീടം സമ്മാനിച്ച് മമ്മൂട്ടി

Mammootty presents awards school kalolsavam 2024 winners Kannur: 62-ാമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിന് അവസാനം ആയിരിക്കുകയാണ്. അവസാന നിമിഷത്തെ ഇഞ്ചോടിഞ്ച് മത്സരങ്ങൾക്ക് ഒടുവിൽ, കണ്ണൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളായി. സമാപന ചടങ്ങിൽ മുഖ്യാതിഥിയായി മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി എത്തിച്ചേർന്നു.

വലിയ ജനപ്രവാഹമാണ് സമാപന സമ്മേളനത്തിൽ ഒത്തുകൂടിയത്. പത്മശ്രീ ഭരത് മമ്മൂട്ടിക്ക് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്നേഹോപകാരം നൽകിയത് ശ്രദ്ധേയമായി. ശിൽപ്പി ഉണ്ണി കാനായി മണ്ണിൽ നിർമ്മിച്ച മമ്മൂട്ടിയുടെ ശില്പമാണ് വിദ്യാഭ്യാസ മന്ത്രി മമ്മൂട്ടിക്ക് സ്നേഹോപകാരമായി നൽകിയത്. ഇത് സംബന്ധിച്ച് ഉണ്ണി കാനായി ഇങ്ങനെ പറയുന്നു, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വിളിച്ച് കലോത്സവത്തിന്റെ സമാപന ദിവസം മുഖ്യാതിഥിയായി വരുന്ന മമ്മൂട്ടിക്ക്‌ കൊടുക്കാൻ

Mammootty honored as chief guest school kalolsavam 2024 closure

മമ്മൂട്ടിയുടെ ഒരു ചെറിയ ശില്പം ചെയ്തു തരാൻ പറ്റുമോ എന്ന് ചോദിച്ചു, എന്നാൽ, സമയത്തിന്റെ പരിമിതി കാരണം താൻ ആദ്യം സംശയം പ്രകടിപ്പിച്ചു എന്നും, പിന്നീട് താൻ അത് നിർമ്മിച്ചു എന്നും ഉണ്ണി പറഞ്ഞു. ജേതാക്കളായ കണ്ണൂരിന് ട്രോഫി നൽകാൻ കൂടി വേണ്ടിയാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. വേദിയിൽ എത്തുന്ന മമ്മൂട്ടിക്ക് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്നേഹോപകാരം ആയിയാണ് അദ്ദേഹത്തിന്റെ ശില്പം നൽകുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് വന്നാൽ,

കഴിഞ്ഞ വർഷങ്ങൾക്ക് സമാനമായി അവസാന നിമിഷം കോഴിക്കോട് മികച്ച മത്സരമാണ് കാഴ്ചവച്ചതെങ്കിലും, മൂന്ന് പോയിന്റിന്റെ വ്യത്യാസത്തിൽ കോഴിക്കോടിനെ കണ്ണൂർ മറികടക്കുകയായിരുന്നു. പാലക്കാട് ജില്ല പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഒതുങ്ങി. ഇത്തവണത്തെ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സിനിമ ലോകത്തുനിന്ന് ആശ ശരത്ത്, നിഖില വിമൽ എന്നിവരാണ് എത്തിച്ചേർന്നിരുന്നത്.

Mammootty honored as chief guest school kalolsavam 2024 closure