Mammootty Mohanlal celebrities wish MA Yusuff Ali birthday

പ്രിയ സഹോദരന് സമാനതകളില്ലാത്ത വിജയം ഉണ്ടാകട്ടെ, എംഎ യൂസഫലിക്ക് ജന്മദിനാശംസകൾ നേർന്ന് സൂപ്പർ താരങ്ങൾ

Mammootty Mohanlal celebrities wish MA Yusuff Ali birthday

Mammootty Mohanlal celebrities wish MA Yusuff Ali birthday : വ്യവസായിയും ലോകത്തിന് മുന്നിൽ മലയാളികളുടെ അഭിമാനവും ആയ എംഎ യൂസഫലി ഇന്ന് അദ്ദേഹത്തിന്റെ 68-ാം ജന്മദിനം ആഘോഷിക്കുകയാണ്. ധാരാളം ആളുകൾക്ക് നന്മ പ്രവർത്തികൾ ചെയ്തിട്ടുള്ളതിനാൽ തന്നെ ഒരുപാട് പേർക്ക് പ്രിയപ്പെട്ട വ്യക്തിയാണ് യൂസഫലി.

കൂടാതെ, സിനിമ രംഗത്തെ പ്രമുഖരുമായി അദ്ദേഹം വളരെ അടുത്ത വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്നു. ഇപ്പോൾ, മലയാള സിനിമ ലോകത്തുനിന്ന് മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെ നിരവധി ആളുകൾ ആണ് യൂസഫലിക്ക് ജന്മദിന ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. യൂസഫലിക്ക് ഒപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി ഇങ്ങനെ കുറിച്ചു, “പ്രിയ സഹോദരൻ എംഎ യൂസഫലിക്ക്  ജന്മദിനാശംസകൾ. ഈ വർഷം നിങ്ങൾക്ക് സമാനതകളില്ലാത്ത വിജയവും അനന്തമായ

Mammootty Mohanlal celebrities wish MA Yusuff Ali birthday

സന്തോഷവും നല്ല ആരോഗ്യത്തിന്റെ ശാശ്വതമായ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.” “എന്റെ പ്രിയപ്പെട്ട യൂസഫലി ഇക്കക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങളുടെ ഈ ദിവസം സന്തോഷത്താൽ നിറയട്ടെ, വരും വർഷങ്ങൾ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും എല്ലായിപ്പോഴും നൽകട്ടെ,” യൂസഫലിക്ക് ഒപ്പം ഉള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് നടൻ മോഹൻലാൽ അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേർന്നു. യൂസഫലിയെ തന്റെ ഭാര്യ സരിതക്കൊപ്പം എത്തി കണ്ടുമുട്ടിയ

വേളയിൽ പകർത്തിയ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ ജയസൂര്യ അദ്ദേഹത്തിന്റെ പിറന്നാൾ ആശംസകൾ അറിയിച്ചത്. ഇവരെ കൂടാതെ ധാരാളം മറ്റു പ്രമുഖ വ്യക്തികളും അഭിനേതാക്കളും ജന്മദിന ആശംസകൾ നേർന്നു. കൂടാതെ, സാധാരണക്കാരായ നിരവധി മനുഷ്യരും തങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിക്ക് ആയുരാരോഗ്യത്തോടുകൂടിയുള്ള ജന്മദിനാശംസകൾ നേർന്നു. 

Read Also: മെലഡികളുടെ രാജ്ഞി സുശീലാമ്മക്ക് പിറന്നാൾ ആശംസകൾ നേർന്ന് വാനമ്പാടി കെഎസ് ചിത്ര

Mammootty Mohanlal celebrities wish MA Yusuff Ali birthday