മലയാളത്തിന്റെ താരരാജാക്കന്മാർ!! കുടുംബസമേതം മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ഒത്തുകൂടിയപ്പോൾ
Mammootty, Mohanlal, and Suresh Gopi share candid moments: മലയാള സിനിമ ലോകത്തെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും. വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ കഴിഞ്ഞ നാല് പതിറ്റാണ്ടോളം കാലമായി, മൂവരും മലയാള സിനിമ ലോകത്ത് സജീവമായി തുടരുന്നു. ഇവരുടെ ആരാധകർ പലപ്പോഴും തമ്മിൽ വാഗ്വാദങ്ങൾ നടത്താറുണ്ടെങ്കിലും,
മൂവരും വ്യക്തിപരമായി വളരെ അടുത്ത സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. കുടുംബപരമായും മൂവരും ബന്ധം നിലനിർത്തുന്നു. ഇതിന്റെ പ്രകടമായ ഉദാഹരണം ആയിരുന്നു, സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിലെ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കുടുംബസമേതം ഉള്ള സജീവമായ സാന്നിധ്യം. ഇപ്പോൾ, സുരേഷ് ഗോപി പങ്കുവെച്ച
ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. നേരത്തെ, മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതം ഭാഗ്യ സുരേഷിന്റെ ഗുരുവായൂരിൽ നടന്ന വിവാഹ ചടങ്ങുകളിലും, തുടർന്ന് നടന്ന റിസപ്ഷനിലും എല്ലാം പങ്കെടുത്ത കാഴ്ചകൾ ഇവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്നതായിരുന്നു. ഇപ്പോൾ സുരേഷ് ഗോപി, മൂവരുടെയും കുടുംബം ഒരുമിച്ച്
നിൽക്കുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഭാഗ്യ സുരേഷിന്റെ വിവാഹ വേളയിൽ പകർത്തിയ ചിത്രമാണ് ഇത്. സുരേഷ് ഗോപിയും ഭാര്യ രാധികയും നാല് മക്കളും, മമ്മൂട്ടിയും ഭാര്യ സുൽഫത്തും, മോഹൻലാലും ഭാര്യ സുചിത്രയും ഉൾപ്പെടുന്നതാണ് ചിത്രം. മലയാളത്തിന്റെ താര രാജാക്കന്മാരെ ഒരേ ഫ്രെയിമിൽ കാണാൻ സാധിച്ചതിന്റെ സന്തോഷം ആരാധകർ കമന്റ് ബോക്സിൽ പങ്കുവെക്കുന്നത് തുടരുന്നു.