Mammootty Jayaram Abraham Ozler press meet

“എനിക്ക് വേണ്ടിയാണ് മമ്മുക്ക ഈ സിനിമയിൽ അഭിനയിച്ചത്” ജയറാമിന്റെ നന്ദി പ്രകടനത്തിന് മമ്മൂട്ടിയുടെ കിടിലൻ മറുപടി

Mammootty Jayaram Abraham Ozler press meet

Mammootty Jayaram Abraham Ozler press meet: ജയറാം – മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിൽ പിറന്ന ‘അബ്രഹാം ഓസ്ലർ’ ഇപ്പോൾ തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയത്, പ്രേക്ഷകർക്ക് സർപ്രൈസ് ആയിരുന്നു. ഇപ്പോൾ, റിലീസിന് ശേഷം മമ്മൂട്ടി തന്നെ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയിരിക്കുകയാണ്.

നേരത്തെ, ജയറാം, സംവിധായകൻ മിഥുൻ മാനുവൽ, ചിത്രത്തിലെ മറ്റു അഭിനേതാക്കൾ എല്ലാവരും തന്നെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകി വന്നിരുന്നെങ്കിലും, മമ്മൂട്ടിയെ സർപ്രൈസ് ആക്കി നിലനിർത്തിയതിനാൽ തന്നെ അദ്ദേഹം അഭിമുഖങ്ങളിൽ ഒന്നും തന്നെ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇപ്പോൾ, ‘അബ്രഹാം ഓസ്ലർ’ ടീമിന്റെ പ്രെസ്സ് മീറ്റിൽ മമ്മൂട്ടി പങ്കെടുക്കുകയുണ്ടായി.

Mammootty Jayaram Abraham Ozler press meet
Mammootty Jayaram Abraham Ozler press meet

മമ്മൂട്ടി ഈ സിനിമ ചെയ്തത് തനിക്ക് വേണ്ടി ആണ് എന്ന് ജയറാം പ്രസ്സ് മീറ്റിൽ പറഞ്ഞു. എന്നാൽ, സൂപ്പർ സ്റ്റാറുകൾക്ക് ഇന്ന ഇന്ന വേഷമേ ചെയ്യാവൂ എന്നൊന്നും ഇല്ല എന്നും, ജയറാമിനോടുള്ള സ്നേഹത്തിന് അപ്പുറം ഈ കഥാപാത്രത്തോടുള്ള സ്നേഹമാണ് ഈ സിനിമയിലേക്ക് തന്നെ ആകർഷിച്ചത് എന്നും മമ്മൂട്ടി പറഞ്ഞു. അതേസമയം, തന്റെ സർപ്രൈസ് കമിയോ, ജയറാമിന്റെ കയ്യിൽ നിന്ന് തന്നെയാണ് പോയത് എന്ന് മമ്മൂട്ടി രസകരമായി പറഞ്ഞു.

Mammootty Jayaram Abraham Ozler press meet

മമ്മൂക്കയെ കാണുമ്പോൾ തീയറ്റർ പൊട്ടിത്തെറിക്കും എന്ന് താൻ പറഞ്ഞിരുന്നു എന്നും, അത് തന്നെ നടന്നു എന്നും ജയറാം പറഞ്ഞു. സിനിമ പ്രതീക്ഷിച്ചതിന് മുകളിലുള്ള വിജയമാക്കി മാറ്റിയതിന് സംവിധായകനും നിർമ്മാതാവും കൂടിയായ മിഥുൻ മാനുവൽ തോമസ് പ്രേക്ഷകരോട് നന്ദി പറഞ്ഞു. ജയറാമിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവും, മമ്മൂട്ടിയുടെ അതിഥി വേഷവും, മിഥുൻ മാനുവൽ തോമസിന്റെ അവതരണവും എല്ലാം കൊണ്ടും ‘അബ്രഹാം ഓസ്ലർ’ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു.