Mammootty surprise visit to make-up artist new home viral video

മേക്കപ്പ്മാന്റെ പുതിയ വീട് കാണാൻ സിനിമ തിരക്കുകൾക്ക്‌ ഇടയിൽ നിന്ന് ഓടിയെത്തി മമ്മൂക്ക!! വീഡിയോ വൈറൽ

Mammootty surprise visit to make-up artist new home viral video

Mammootty surprise visit to make-up artist new home viral video: തന്നോട് അടുപ്പം സൂക്ഷിക്കുന്നവരുടെ സന്തോഷത്തിലും ദുഃഖത്തിലും എപ്പോഴും പങ്കുചേരുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി. വലിപ്പ ചെറുപ്പം നോക്കാതെ, തന്നോട് അടുത്ത് ഇടപഴകുന്ന തന്റെ സന്തതസഹചാരികളുടെയും, തന്റെ സഹായികളുടെയും വ്യക്തി ജീവിത വിശേഷങ്ങളിൽ മമ്മൂട്ടി പങ്ക് കൊള്ളാറുണ്ട്.

കഴിഞ്ഞ ദിവസം, തന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ആയ സലാം അരൂകുറ്റിയുടെ വീട്ടിൽ ഒരു സർപ്രൈസ് വിസിറ്റ് മമ്മൂട്ടി നടത്തുകയുണ്ടായി. അടുത്തിടെയാണ് സലാം പുതിയ വീട്ടിലേക്ക് താമസം മാറിയത്. സലാമിന്റെ പുതിയ വീട് കാണാൻ മമ്മൂട്ടി എത്തിയത് വീട്ടുകാർക്ക് തന്നെ ഒരു സർപ്രൈസ് ആയി. മമ്മൂട്ടി തന്റെ വീട് സന്ദർശിച്ചതിന്റെ വിശേഷങ്ങൾ സലാം പങ്കുവെക്കുകയും ചെയ്തു.

മമ്മൂട്ടിയുടെ പേഴ്സണൽ മേക്കപ്പ് മാൻ ആണ് സലാം. അദ്ദേഹത്തിന്റെ വീട്ടിലേക്ക് മമ്മൂട്ടി എത്തുന്നതിന്റെ വീഡിയോ, സലാം തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ “മമ്മൂക്ക എന്റെ വീട്ടിൽ” എന്ന ക്യാപ്ഷനോട് കൂടി പങ്കുവെച്ചു. മമ്മൂട്ടിക്കൊപ്പം അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ജോർജും സലാമിന്റെ വീട്ടിൽ എത്തിയിരുന്നു. മമ്മൂട്ടി തന്റെ സഹായികളോട്

പുലർത്തുന്ന സ്നേഹവും കരുതലും ആണ് ഈ പ്രവർത്തിയിൽ പ്രകടമാകുന്നത്. ഇതിന്റെ വീഡിയോ അതിവേഗം ഇന്റർനെറ്റ് ലോകത്ത് ശ്രദ്ധ നേടുകയും, മമ്മൂട്ടിയുടെ ഈ പ്രവർത്തിയെ അദ്ദേഹത്തിന്റെ ആരാധകർ അഭിനന്ദിക്കുകയും ചെയ്തു. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് ഇപ്പോൾ മമ്മൂട്ടി. ഇതിനിടയിലാണ് മമ്മൂട്ടി സലാമിന്റെ വീട്ടിൽ എത്തിയത്.