മല്ലികാ വസന്തത്തിന്റെ അമ്പത് ആണ്ടുകൾ!! പ്രസംഗത്തിനിടെ വികാരാധിതനായി പ്രിത്വിരാജ് സുകുമാരൻ
Mallika Sukumaran 50 years in cinema Prithviraj speech: മല്ലിക സുകുമാരന്റെ സിനിമ ജീവിതം 50 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം അപ്പോളോ ഡിമോറോയിൽ പ്രമുഖർ ഉൾപ്പെടെ പങ്കെടുത്ത വലിയ ആഘോഷ പരിപാടി നടക്കുകയുണ്ടായി. മക്കളും അഭിനേതാക്കളുമായ ഇന്ദ്രജിത്ത് സുകുമാരനും, പൃഥ്വിരാജ് സുകുമാരനും കുടുംബസമേതം ചടങ്ങിൽ പങ്കാളികളായി.
അമ്മയെ കുറിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും വാചാലരായി. അച്ഛൻ മരിച്ച് ആംബുലൻസിൽ പോകുമ്പോൾ, അമ്മ ഇനി എന്ത് ചെയ്യും എന്നാണ് താൻ ആലോചിച്ചിരുന്നത് എന്നും, എന്നാൽ ഇപ്പോൾ അതിനുള്ള ഉത്തരമാണ് ഞങ്ങൾ എന്ന് താൻ മനസ്സിലാക്കിയെന്നും പൃഥ്വിരാജ് പറഞ്ഞു. മല്ലിക സുകുമാരൻ എന്ന അഭിനേതാവിനെ കുറിച്ച് പൃഥ്വിരാജ് ഇങ്ങനെ പറയുകയുണ്ടായി,
ഈ ലോകത്ത് മറ്റൊരു മകനും ലഭിക്കാത്ത അപൂർവമായ ഭാഗ്യം തനിക്ക് ലഭിക്കുകയുണ്ടായി. തന്റെ അമ്മയോടൊപ്പം അഭിനയിക്കാനും, തന്റെ അമ്മ അഭിനയിച്ച സിനിമ നിർമ്മിക്കാനും, അമ്മയെ സംവിധാനം ചെയ്യാനും തനിക്ക് സാധിച്ചു എന്ന് പൃഥ്വിരാജ് അഭിമാനപൂർവ്വം പറഞ്ഞു. ഇതെല്ലാം കേട്ടുകൊണ്ട് വേദിയിലിരുന്ന മല്ലിക സുകുമാരൻ വിതുമ്പി. പൃഥ്വിരാജും വികാരാധിതനായി ആണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ അധ്യക്ഷത വഹിച്ചു. ഇന്ദ്രൻസ്, മണിയൻപിള്ള രാജു, ഷാജി കൈലാസ്, ആനി തുടങ്ങി നിരവധി പ്രമുഖർ സിനിമാരംഗത്ത് നിന്ന് പങ്കെടുത്തപ്പോൾ, മുൻ എംപി പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെ നിരവധി പ്രമുഖർ രാഷ്ട്രീയ രംഗത്ത് നിന്നും ചടങ്ങിൽ അതിഥികളായി എത്തി.