div class=facebook-responsiveiframe width=853 height=480 src=httpswww.youtube.comembedgUTjLnDjxhQ title=actor madhu life story malayalam movie chemmeen evergreen hero frameborder=0 allow=accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share referrerpolicy=strict-origin-when-cross-origin allowfullscreeniframediv

മലയാള സിനിമയുടെ അഭിനയ കുലപതി! 60 വർഷക്കാലമായി മലയാള സിനിമ ലോകത്ത് തുടരുന്ന ഈ നടൻ ആരാണെന്ന് മനസ്സിലായോ?

മലയാള സിനിമ പ്രേമികൾ ഇഷ്ടപ്പെടുകയും ഓർക്കുകയും ചെയ്യുന്ന നിരവധി താരങ്ങൾ ഉണ്ട്. അത്തരത്തിലുള്ള അഭിനേതാക്കളെ നമ്മൾ ഇതിഹാസങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു. ഇത്തരത്തിലുള്ള മലയാള സിനിമ ലോകത്തെ ഒരു ഇതിഹാസ താരത്തിന്റെ അപൂർവമായ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാലഘട്ടം മുതൽ, ഇന്നും മലയാള സിനിമ ലോകത്ത് സജീവമായിട്ടുള്ള ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇത്. തീർച്ചയായും ഈ നടൻ നിങ്ങൾക്ക് സുപരിചിതനാണെങ്കിലും, അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങൾ നിങ്ങൾക്ക് അത്ര പരിചിതമായിരിക്കില്ല. എന്നിരുന്നാലും, ഒരു ദേശീയപുരസ്കാരവും, ആറ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുള്ള ഈ നടൻ ആരാണെന്ന് നിങ്ങൾക്ക് ഊഹിക്കാൻ സാധിക്കുന്നുണ്ടോ.

60 വർഷക്കാലമായി തുടരുന്ന തന്റെ സിനിമ കരിയറിൽ ഇതിനോടകം 400 സിനിമകളിൽ അധികം അഭിനയിച്ചിട്ടുള്ള നടൻ മധുവിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. മലയാള സിനിമയുടെ ഇതിഹാസ നടൻ എന്ന് വിശേഷിപ്പിക്കുന്ന മധു, അഭിനയത്തിന് പുറമെ സംവിധാനം, നിർമ്മാണം എന്നീ മേഖലകളിൽ എല്ലാം തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2013-ൽ രാജ്യം മധുവിനെ പത്മശ്രീ നൽകി ആദരിച്ചു.

മലയാള സിനിമക്ക് നൽകിയിട്ടുള്ള സർവ്വകാല സംഭാവനകൾ പരിഗണിച്ച്, 2004-ൽ കേരള സംസ്ഥാന ഗവൺമെന്റ് ഇദ്ദേഹത്തിന് ജെസി ഡാനിയേൽ പുരസ്കാരം നൽകിയും ആദരിച്ചിരുന്നു. മാധവൻ നായർ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. 1963-ൽ എൻഎൻ പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച മധു, മലയാളം സിനിമ ലോകത്തെ കാരണവരായി ഇപ്പോഴും തുടരുന്നു. Malayalam actor Madhu childhood photos