വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗവി!! ഈ മലയാള നടി ആരാണെന്ന് മനസ്സിലായോ
Celebrity Childhood Photos | മലയാള ഫിലിം ഇൻഡസ്ട്രിയിലെ വളരെ ബോൾഡ് ആയ നായികമാരിൽ ഒരാളുടെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ കാണിക്കുന്നത്. അഭിനയത്രികൾക്ക് പ്രാധാന്യമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ വളരെ മികവ് പുലർത്തിയിട്ടുള്ള ഒരു നടിയാണ് ഇവർ.
താൻ അഭിനയിക്കുന്ന സിനിമകളിൽ എല്ലാം തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ താരം എപ്പോഴും ശ്രമിക്കാറുണ്ട്. ഇവരുടെ ഭർത്താവും മലയാള സിനിമ ആരാധകർക്ക് വളരെയധികം പരിചിതനാണ്. ഈ ചിത്രം താരത്തിന്റെ വളരെ ചെറുപ്പകാലത്ത് ഉള്ളത് ആയതിനാൽ തന്നെ, ഇവർ ആരാണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് അല്പം പ്രയാസം കാണും. എന്നിരുന്നാലും, ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കി ഇത് ആരാണെന്ന് മനസ്സിലാക്കാൻ നിങ്ങൾ ശ്രമിക്കുമോ.
ഒരുപിടി പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിച്ച നടി റിമ കല്ലിങ്കലിന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. സംവിധായകൻ ആഷിക് അബു ആണ് താരത്തിന്റെ ഭർത്താവ്. അഭിനയ ജീവിതത്തിന് ഒപ്പം തന്നെ, നിർമ്മാണ രംഗത്തും ഇന്ന് സജീവമാണ് റിമ കല്ലിങ്കൽ. ആഷിക് അബു സംവിധാനം ചെയ്ത, ടോവിനോ തോമസ് നായകനായി എത്തിയ ‘നീലവെളിച്ചം’ എന്ന ചിത്രമാണ് റിമ കല്ലിങ്കലിന്റെതായി അവസാനമായി റിലീസ് ചെയ്ത ചിത്രം.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിക് അബു അതേ പേരിലുള്ള ഈ സിനിമ ഒരുക്കിയത്. ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി ടോവിനോ തോമസ് വേഷമിട്ടപ്പോൾ, ഭാർഗവി എന്ന കഥാപാത്രത്തെയാണ് റിമ കല്ലിങ്കൽ അവതരിപ്പിച്ചത്. 2013-ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും റിമ കല്ലിങ്കൽ നേടിയിട്ടുണ്ട്.