Nazriya Nazim childhood photos

മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ യുവനടി

Celebrity Childhood Photos: ടെലിവിഷൻ അവതാരികയായി പ്രേക്ഷകർക്ക് മുന്നിലെത്തി, പിന്നീട് ബാലതാരമായി ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുകയും, ശേഷം നായികയായി മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത നായിക. ഇന്ന്, സെലിബ്രിറ്റി സ്റ്റാറ്റസിൽ ഉയർന്നു നിൽക്കുന്ന ഈ കൊച്ചുമിടുക്കി ആരാണെന്ന് മനസ്സിലായോ.

മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ ഈ യുവനടി, വിവാഹ ശേഷം ഒരു താരകുടുംബത്തിലെ അംഗമായി മാറുകയും ചെയ്തു. സിനിമ മേഖലയിൽ നിർമ്മാണ രംഗത്തും ഈ താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പറഞ്ഞുവരുന്നത്, മമ്മൂട്ടിയുടെ മകളായി മലയാള സിനിമാപ്രേക്ഷകർക്ക് മുന്നിൽ ആദ്യം പ്രത്യക്ഷപ്പെട്ട് പിന്നീട് ദുൽഖറിന്റെ നായികയായി മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടിയ സൂപ്പർ താരത്തെ കുറിച്ചാണ്. പത്താം വയസ്സിൽ ടെലിവിഷൻ അവതാരകയായ കൊച്ചു മിടുക്കി.

Nazriya Nazim childhood photos
Nazriya Nazim childhood photos

സിറ്റി ചാനൽ സംപ്രേഷണം ചെയ്തിരുന്ന ‘പുണ്യമാസത്തിലൂടെ’ എന്ന ക്വിസ് ഷോയിലൂടെ പത്താം വയസ്സിൽ ആദ്യമായി അവതാരികയായി മലയാളികൾക്കു മുന്നിലെത്തി, പിന്നീട് താരപരിവേഷത്തിലേക്ക് ഉയർന്ന നസ്രിയ നസീമിന്റെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരികയായി സജീവമായ നസ്രിയ, 2006-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പളുങ്ക്’-ലൂടെ ബാലതാരമായി ബിഗ്സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു.

തുടർന്ന്, 2013-ൽ രേവതി എസ് വർമ സംവിധാനം ചെയ്ത ‘മാഡ് ഡാഡ്’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ ആദ്യമായി നായികാവേഷമണിഞ്ഞത്. ശേഷം, ‘നേരം’, ‘സലാല മൊബൈൽസ്’, ‘ഓം ശാന്തി ഓശാന’, ‘സംസാരം ആരോഗ്യത്തിന് ഹാനികരം’, ‘ബാംഗ്ലൂർ ഡേയ്സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ നസ്രിയ നസിം മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ചു. എന്നാൽ, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ഫഹദ് ഫാസിലുമായി നസ്രിയ വിവാഹിതയാകുന്നത്. ശേഷം, സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്ത നടി, 2018-ൽ ‘കൂടെ’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തി.

Read Also: മലയാള സിനിമയുടെ രത്നങ്ങളായ താരപുത്രന്മാർ, ആരൊക്കെ എന്ന് മനസ്സിലായോ

Nazriya Nazim childhood photos

Nazriya Nazim childhood photos