Malayalam actor Siddique's son Rashin passes away

നടൻ സിദ്ധിഖിൻ്റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു

Malayalam actor Siddique’s son Rashin passes away: നടൻ സിദ്ദിഖിൻ്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു പ്രായം. സിദ്ദിഖിൻ്റെ മൂത്ത മകനാണ് റാഷിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവർ സഹോദരങ്ങളാണ്. കബറടക്കം വൈകീട്ട് നാലിന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും.  സാപ്പി എന്ന് വിളിപ്പേരുള്ള റാഷിൻ്റെ ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സിദ്ദിഖും ഷഹീനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.കൂടാതെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും…

Malayalam actor Siddique’s son Rashin passes away: നടൻ സിദ്ദിഖിൻ്റെ മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു പ്രായം. സിദ്ദിഖിൻ്റെ മൂത്ത മകനാണ് റാഷിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. നടൻ ഷഹീൻ സിദ്ദിഖ്, ഫർഹീൻ സിദ്ദിഖ് എന്നിവർ സഹോദരങ്ങളാണ്. കബറടക്കം വൈകീട്ട് നാലിന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. 

സാപ്പി എന്ന് വിളിപ്പേരുള്ള റാഷിൻ്റെ ജന്മദിന ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സിദ്ദിഖും ഷഹീനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.കൂടാതെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും സാപ്പിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. മകന്റെ സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങൾ ചിത്രങ്ങൾ പകർത്തി സിദ്ദിഖ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ സാപ്പി ആളുകൾക്ക് പരിചിതനാണ്.

ഭിന്നശേഷിക്കാരനായ റാഷിന് കുടുംബം പ്രത്യേകം പരിചരണം നൽകിയിരുന്നു. മൂത്ത മകൻ ആണെങ്കിൽ കൂടി സിദ്ധിഖ് ഇപ്പോഴും വാത്സല്യത്തോടെയാണ് തന്റെ മകനെ പരിചരിച്ചിരുന്നത്. സിദ്ദിഖിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരാം.

fpm_start( "true" );