Anoop Menon childhood photos

മലയാള സിനിമ ലോകത്തെ ഓൾറൗണ്ടർ, പിതാവിനൊപ്പം ഇരിക്കുന്ന ഈ പയ്യൻ ആരാണെന്ന് മനസ്സിലായോ

Childhood photos of celebrities

Celebrity childhood photos: മലയാള സിനിമ ലോകത്ത് ഒന്നിലധികം മേഖലകളിൽ പ്രവർത്തിക്കുന്ന ധാരാളം ബഹുമുഖ പ്രതിഭകൾ ഉണ്ട്. അഭിനയം, സംവിധാനം, നിർമ്മാണം, സംഗീതം തുടങ്ങി ക്യാമറയുടെ മുന്നിലും പിറകിലുമായി സിനിമയുമായി ബന്ധപ്പെട്ട് തന്നെ ഒന്നിലധികം മേഖലകളിൽ ഒരേ സമയം പ്രവർത്തിക്കാൻ കഴിവുള്ള വ്യക്തികളെ

മലയാളികൾ എക്കാലത്തും സ്വീകരിച്ചിട്ടും ഉണ്ട്. ഇത്തരത്തിൽ മലയാള ടെലിവിഷൻ – സിനിമ ലോകത്ത് വ്യത്യസ്ത മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ഒരു കലാകാരന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾക്കായി ഇവിടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ പിതാവിനൊപ്പം ഇരിക്കുന്ന ഈ കുട്ടി ആരാണെന്ന്, സൂക്ഷിച്ചു നോക്കിയാൽ ഒരുപക്ഷേ മുഖം സാദൃശ്യം മനസ്സിലാക്കി നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കുമായിരിക്കാം.

Anoop Menon childhood photos

2000-ത്തിന്റെ തുടക്കകാലത്ത് ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയ ജീവിതം ആരംഭിക്കുകയും, പിന്നീട് സിനിമ ലോകത്തേക്ക് ചുവടുവെക്കുകയും, അഭിനേതാവ് എന്ന നിലയിൽ സിനിമയിൽ ശ്രദ്ധിക്കപ്പെട്ടതിനൊപ്പം തിരക്കഥാകൃത്ത്, സംവിധായകൻ, ഗാന രചയിതാവ്, നിർമ്മാതാവ് തുടങ്ങിയ മേഖലകളിൽ എല്ലാം തന്റെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭ അനൂപ് മേനോന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്.

Anoop Menon childhood photos

Anoop Menon childhood photos

ധാരാളം ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ചിട്ടുള്ള അനൂപ് മേനോനെ, 2002-ൽ സംവിധായകൻ വിനയൻ ആണ് ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് കൈപ്പിടിച്ചു കൊണ്ടുവന്നത്. പിന്നീട് ധാരാളം വ്യത്യസ്തമായ കഥാപാത്രങ്ങൾ സിനിമയിൽ അവതരിപ്പിച്ച അനൂപ് മേനോനെ തേടി, രണ്ട് തവണ മികച്ച സഹ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും എത്തി.