Aju Varghese Childhood Photos

മലയാള സിനിമ പ്രേമികളുടെ സ്വന്തം കുട്ടു!! ഈ നടൻ ആരാണെന്ന് മനസ്സിലായോ?

Childhood photos of celebrities

Celebrity childhood photos : മലയാള സിനിമ പ്രേമികൾ തങ്ങൾക്ക് ഏറെ ഇഷ്ടമുള്ള അഭിനേതാക്കളുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയുവാനും, അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഫോളോ ചെയ്യാനും എല്ലാം താൽപര്യം കാണിക്കാറുണ്ട്. തങ്ങളുടെ ആരാധകരുടെ ഇഷ്ടം മനസ്സിലാക്കിക്കൊണ്ട്,

സെലിബ്രിറ്റികൾ ആകട്ടെ തങ്ങളുടെ വിശേഷങ്ങളും അപൂർവമായ ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടൻ, തന്റെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. പങ്കുവെച്ച ചിത്രങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ പിതാവിനെയും കാണാം. നടന്റെ പല പ്രായത്തിലുള്ള ചിത്രങ്ങൾ ഈ കൊളാഷിൽ ഉൾപ്പെടുന്നു.

മലയാള സിനിമ പ്രേമികളുടെ സ്വന്തം കുട്ടു!! ഈ നടൻ ആരാണെന്ന് മനസ്സിലായോ? | Celebrity Childhood Photos
Aju Varghese Childhood Photos

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ തന്റെ അഭിനയജീവിതം ആരംഭിക്കുകയും, പിന്നീട് കോമഡി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഒരു ഇടം കണ്ടെത്തുകയും, ശേഷം തന്റെ സേഫ് സോൺ എക്സ്പ്ലോർ ചെയ്തുകൊണ്ട്, ഒരു അഭിനേതാവ് എന്ന നിലയിൽ ഒരുപിടി വ്യത്യസ്തമായ ഗംഭീര കഥാപാത്രങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ച നടൻ അജു വർഗീസിന്റെ ബാല്യകാല ചിത്രങ്ങളാണ് ഇവിടെ കാണുന്നത്.

ഒരുകാലത്ത് കോമഡി കഥാപാത്രങ്ങൾ മാത്രം ചെയ്തു വന്നിരുന്ന അജു വർഗീസ്, ഇന്ന് നായകനായും സഹനടനായും വില്ലനായും എല്ലാം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. അഭിനേതാവ് എന്നതിലുപരി, നിർമ്മാതാവ്, ഡിസ്ട്രിബ്യൂട്ടർ തുടങ്ങിയ സിനിമയുടെ തന്നെ വ്യത്യസ്തമായ തലങ്ങളിൽ എല്ലാം ഇന്ന് അജു വർഗീസ് പ്രവർത്തിക്കുന്നു. തന്റെ 13 വർഷത്തെ കരിയറിൽ 130-ലധികം സിനിമകൾ അജു വർഗീസ് ചെയ്തു കഴിഞ്ഞു. 

Read Also: എന്റെ എല്ലാമായ അമ്മ പോയി, ദുഃഖ വാർത്ത പങ്കുവെച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

Aju Varghese childhood photos

മലയാള സിനിമ പ്രേമികളുടെ സ്വന്തം കുട്ടു!! ഈ നടൻ ആരാണെന്ന് മനസ്സിലായോ? | Celebrity Childhood Photos