മാളവിക ജയറാം വിവാഹിതയായി, ഗുരുവായൂരപ്പൻ്റെ തിരുനടയിൽ ജയറാമിൻ്റെ മകളുടെ കല്ല്യാണം
Malavika Jayaram marriage: നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി. നവനീത് ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഇന്ന് കാലത്താണ് താലികെട്ട് ചടങ്ങ് നടന്നത്. മലയാള സിനിമയിൽ നിന്നുള്ള ജയറാമിന്റെയും പാർവതിയുടെയും സുഹൃത്തുക്കളും മറ്റു കുടുംബാംഗങ്ങളും അടുത്ത മിത്രാദികളും വിവാഹ ചടങ്ങിൽ പങ്കാളികളായി.
നടൻ സുരേഷ് ഗോപി കുടുംബസമേതം ചടങ്ങിന് എത്തിയപ്പോൾ, സംവിധായകൻ ഷാജി കൈലാസ്, ഭാര്യയും നടിയുമായ ആനി തുടങ്ങിയവരെല്ലാം തന്നെ വിവാഹ ചടങ്ങിന് എത്തിച്ചേർന്നു. വിവാഹ സൽക്കാരത്തിൽ കൂടുതൽ അതിഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങുകൾ, വളരെ രഹസ്യമായി ചെന്നൈയിൽ വച്ചാണ് നടന്നത്.
എന്നാൽ, വിവാഹം വളരെ ഗംഭീരമായി ആഡംബരമായി തന്നെയാണ് ജയറാം കുടുംബവും പ്ലാൻ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമാരംഗത്തെ പ്രമുഖർ വിവാഹത്തിന് എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്.
മാളവിക ജയറാമിനെ സംബന്ധിച്ച് പറഞ്ഞാൽ, ജയറാം കുടുംബത്തിലെ മറ്റു അംഗങ്ങളെ പോലെ തന്നെ മാളവികയും മലയാള സിനിമ പ്രേമികൾക്കും ജയറാം ആരാധകർക്കും പരിചിതയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ മാളവിക, തന്റെ വിവാഹ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.