Legendary actor talks about Suresh Gopi personality

സുരേഷ് ഗോപി ഒരു തങ്കപ്പെട്ട മനുഷ്യൻ, ബാബു നമ്പൂതിരി പറയുന്നു

Legendary actor talks about Suresh Gopi personality

Legendary actor talks about Suresh Gopi personality : മലയാളത്തിന്റെ ആക്ഷൻ സൂപ്പർസ്റ്റാറായ സുരേഷ് ഗോപി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. ‘ഗരുഡൻ’ ഉൾപ്പെടെ സുരേഷ് ഗോപിയുടെ അവസാനം ഇറങ്ങിയ സിനിമകൾ എല്ലാം വലിയ വിജയമായി മാറിയിരുന്നു.

അതേസമയം, സിനിമക്ക് പുറത്ത് ചില വിവാദങ്ങളിൽ സുരേഷ് ഗോപി അകപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ, മുതിർന്ന മലയാള നടൻ ബാബു നമ്പൂതിരി സുരേഷ് ഗോപി എന്ന അഭിനേതാവിനെയും വ്യക്തിയെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞിരിക്കുകയാണ്. ‘ഡിറ്റെക്റ്റീവ്’, ‘പത്രം’, ‘ഉത്സവമേളം’ തുടങ്ങി നിരവധി സിനിമകളിൽ

Legendary actor talks about Suresh Gopi personality
Legendary actor talks about Suresh Gopi personality

ബാബു നമ്പൂതിരി സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി ഒരു ബഹുമുഖ പ്രതിഭയാണ് എന്നാണ് മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാബു നമ്പൂതിരി പറഞ്ഞത്. കൂടാതെ, സുരേഷ് ഗോപി എക്സ്ട്രാ ഡീസന്റ് ആണെന്നും, ഒരു തങ്കപ്പെട്ട മനുഷ്യൻ ആണ് എന്നും ബാബു നമ്പൂതിരി പറയുകയുണ്ടായി. അതേസമയം, മലയാള സിനിമയിൽ തന്നെ

Legendary actor talks about Suresh Gopi personality

ചില അഭിനേതാക്കൾ സിനിമക്ക് പുറത്തുള്ള മറ്റു വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട് തങ്ങളുടെ നിലവാരം കളഞ്ഞു കുളിച്ചിട്ടുണ്ട് എന്നും ബാബു നമ്പൂതിരി വെട്ടിത്തുറന്നു. 1982-ൽ സിനിമ ജീവിതം ആരംഭിച്ച ബാബു നമ്പൂതിരി, ഇതിനോടകം നൂറിലധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ ‘ഒറ്റമരം’ എന്ന ചിത്രത്തിലാണ് ബാബു നമ്പൂതിരി ഏറ്റവും ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. സിനിമക്ക് പുറമേ ടെലിവിഷൻ പരമ്പരകളിലും ബാബു നമ്പൂതിരി അഭിനയിച്ചിട്ടുണ്ട്. വീഡിയോ കാണാം

Read Also: മകൻ സാപ്പിയുടെ പിറന്നാൾ കുടുംബസമേതം ആഘോഷമാക്കി നടൻ സിദ്ധിഖ്, വീഡിയോ