വലിയൊരു സ്വപ്നം ബാക്കിവെച്ച് ജോണി വിടവാങ്ങി!! സങ്കടം സഹിക്ക വയ്യാതെ ഭാര്യയും മക്കളും
Kundara Johny Family : നടൻ കുണ്ടറ ജോണിയുടെ വിയോഗത്തെ തുടർന്ന് മലയാള സിനിമ ലോകം മുഴുവൻ ദുഃഖത്തിൽ ആയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നാണ് 100-ലധികം സിനിമകൾ ചെയ്തിട്ടുള്ള നടൻ ജോണി അന്തരിച്ചത്. തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം ബാക്കി വെച്ചുകൊണ്ടാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്.
കൊല്ലം സ്വദേശിയായ ജോണി, ജോസഫ് കുറ്റിപ്പുറം – കാതറിൻ കുറ്റിപ്പുറം ദമ്പതികളുടെ മകനാണ്. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പ്രൊഫസർ ആയ സ്റ്റെല്ലയാണ് ജോണിയുടെ ഭാര്യ. ആസ്റ്റജ് ജോണി, ആശിമ ജോണി എന്നിങ്ങനെ രണ്ട് മക്കളാണ് ജോണി – സ്റ്റെല്ല ദമ്പതികൾക്ക് ഉള്ളത്. സമ്പത്തുകൊണ്ടും മറ്റുമെല്ലാം ജോണിയുടെ ജീവിതം അനുഗ്രഹിക്കപ്പെട്ടതായിരുന്നു.
എന്നാൽ, ഏതൊരു പിതാവിനെയും പോലെ അദ്ദേഹത്തിന്റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു മക്കളുടെ വിവാഹം. എന്നാൽ, മക്കളുടെ വിവാഹം കാണാൻ കാത്തുനിൽക്കാതെ ജോണി ഇപ്പോൾ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ജോണിയുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്ന നഷ്ടവും ദുഃഖവും, ഇനി ഒരിക്കലും തിരിച്ചു ലഭിക്കാത്തതാണ്.
സിനിമ വ്യവസായത്തിൽ നിന്നുള്ള നിരവധി പേർ ജോണിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നേരിട്ട് എത്തുകയും സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിക്കുകയും ചെയ്തു. നടൻ മുകേഷ് ഉൾപ്പെടെയുള്ളവർ നേരിട്ട് ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവർ എല്ലാവരും തന്നെ സോഷ്യൽ മീഡിയയിലൂടെ ജോണിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
Read Also: “എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി” സുഹൃത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി മോഹൻലാൽ