Kunchacko Boban family Christmas celebration

കുടുബ സമേതം ക്രിസ്മസ് ആഘോഷമാക്കി മലയാളത്തിന്റെ ചോക്ലേറ്റ് നായകൻ ചാക്കോച്ചൻ

Kunchacko Boban family Christmas celebration photos

Kunchacko Boban family Christmas celebration: ഇന്ന് ലോകമെമ്പാടുമുള്ള മനുഷ്യർ ക്രിസ്മസ് ആഘോഷിക്കുകയാണ്. മലയാളികളുടെ ഇഷ്ട നടൻ കുഞ്ചാക്കോ ബോബൻ, തന്റെ കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്റെ ക്രിസ്മസ് സന്ദേശവും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നു.

അമ്മ മോളി, ഭാര്യ പ്രിയ, മകൻ ഇസഹാക് ബോബൻ കുഞ്ചാക്കോ എന്നിവരടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് കുഞ്ചാക്കോ ബോബന്റേത്. എല്ലാവരെയും അവരുടെ ക്രിസ്മസ് ഡ്രെസ് അണിഞ്ഞാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. കുടുംബത്തിന്റെ സന്തോഷത്തിൽ, സാന്റാ ക്ലോസിന്റെ സാന്നിധ്യവും കാണാൻ സാധിക്കുന്നു. തന്റെ കുടുംബത്തോടുള്ള കുഞ്ചാക്കോ ബോബന്റെ സ്നേഹവും,

Kunchacko Boban family Christmas celebration

സന്തോഷവും എല്ലാം ഈ ചിത്രങ്ങളിൽ പ്രകടമാണ്. “ഇത് ക്രിസ്മസിന്‍റെ നേരമാണ്. സന്തോഷവും, ആഹ്ലാദവും, സമാധാനവും, സ്നേഹവും എല്ലാവരിലേക്കും പകരുന്നു,” വീട്ടിലെ ക്രിസ്മസ് കാഴ്ചകൾ പങ്കുവെച്ചതിനൊപ്പം കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. മലയാള സിനിമയിലെ ഡാൻസ് സ്റ്റാർ ആയിയാണ് കുഞ്ചാക്കോ ബോബനെ കണക്കാക്കുന്നത്.

Kunchacko Boban family Christmas celebration

ക്രിസ്മസ് വേഷത്തിൽ തന്റെ മകനോടൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു. ശേഷം കുഞ്ചാക്കോ ബോബന്റെ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആശംസകൾ പറയുന്നതായും വീഡിയോയും കാണാൻ സാധിച്ചു. കുഞ്ചാക്കോ ബോബന്റെ ആരാധകരും, രാജേഷ് മാധവൻ, അനൂപ് ജോൺ, മാത്തുക്കുട്ടി സേവിയർ, മാളവിക തുടങ്ങി ടെലിവിഷൻ സിനിമാരംഗത്തെ സഹപ്രവർത്തകരും ക്രിസ്മസ് ആശംസകൾ പങ്കുവെച്ചു. 

Kunchacko Boban family Christmas celebration