Singer Sujatha Mohan birthday wishes

“പ്രിയപ്പെട്ട സുജു ജന്മദിനാശംസകൾ” പ്രിയ ഗായികക്ക് ആശംസകൾ പങ്കുവെച്ച് സംഗീത ലോകം

Singer Sujatha Mohan birthday

Singer Sujatha Mohan birthday wishes: സ്വതസിദ്ധമായ ഗാന ശൈലികൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ ഗായികയാണ് സുജാത മോഹൻ. 12 വയസ്സുള്ളപ്പോഴാണ് സുജാത സിനിമയിൽ പാടി തുടങ്ങുന്നത്. ആദ്യം പാടുന്നത് മലയാള സിനിമയിലാണ്, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് , തുടങ്ങിയ നിരവധി ഭാഷകളിൽ ഗാനം ആലപിച്ചു ശ്രദ്ധ നേടി. പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ് ഈ ഗായികയെ.

സുജാത മോഹൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ശ്രദ്ധ നേടാറുള്ളത്. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ ഗായികയുടെ പിറന്നാൾ വിശേഷമാണ് സോഷ്യൽ മീഡിയ നിറയെ. മാർച്ച് 31നായിരുന്നു ഗായികയുടെ പിറന്നാൾ. സോഷ്യൽ മീഡിയയിൽ നിറയെ ആരാധകരുടെ ആശംസ പ്രവാഹമാണ്. “എൻ്റെ അമ്മയുടെ ജന്മദിനമാണ്!! ഈ മാലാഖയുടെ മകളായി ജനിച്ചത് ഭാഗ്യമാണ്. അമ്മയുടെ ജന്മദിനമായ ഇന്നും എന്നും അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും തേടുന്നു,” സുജാതയുടെ മകളും പിന്നണി ഗായികയുമായ ശ്വേത മോഹൻ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു.

“പ്രിയപ്പെട്ട സുജു ജന്മദിനാശംസകൾ. ജന്മദിനങ്ങൾ കാലത്തിൻ്റെ വിശാലമായ ചിറകിലെ തൂവലുകളാണ്. പാടുന്നതിനേക്കാൾ നല്ലത് കൂടുതൽ പാടുക എന്നതാണ്. നിങ്ങളുടെ എല്ലാ ആരാധകർക്കും വേണ്ടി പാടുന്നത് തുടരുക. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. പ്രിയേ, നിങ്ങളുടെ ജന്മദിനം ആസ്വദിക്കൂ,” മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചു. മലയാളി ഹൃദയങ്ങൾ കീഴടക്കിയ സുജാത മോഹന് ഒരായിരം പിറന്നാൾ ആശംസകൾ.

കേരള, തമിഴ്നാട് സർക്കാരുകളുടെ മികച്ച പിന്നണി ഗായികക്കുള്ള അവാർഡ് സുജാത മോഹൻ കരസ്ഥമാക്കിയിട്ടുണ്ട്. 1975-ൽ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിൽ പാടിയാണ് സുജാത ചലച്ചിത്രരംഗത്തേക്കു വന്നത്. ഈ ചിത്രത്തിൽ ഓഎൻവി കുറുപ്പ് എഴുതി, എംകെ അർജ്ജുനൻ ഈണമിട്ട “കണ്ണെഴുതിപ്പൊട്ടുതൊട്ട്…” എന്ന ഗാനമാണ് സുജാത മോഹൻ ആലപിച്ച ആദ്യ ചലച്ചിത്രഗാനം. 1981-ൽ ഡോക്ടർ കൃഷ്ണ മോഹനുമായി സുജാത വിവാഹിതയായി. ഇവരുടെ മകളാണ് ശ്വേതാ മോഹൻ.