ജനങ്ങൾക്ക് സേവനം ചെയ്യാനായി സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കെ അഭിനയ ജീവിതം അവസാനിപ്പിച്ച ഈ നടൻ ആരാണെന്ന് മനസ്സിലായോ?
Celebrity childhood photos : പൊതുവെ അഹങ്കാരികൾ എന്ന് പഴി കേൾക്കുന്നവരാണ് അഭിനേതാക്കൾ. എന്നാൽ, അവർക്കിടയിൽ തികച്ചും വ്യത്യസ്തനായ ഒരു താരത്തിന്റെ ബാല്യകാല ചിത്രമാണ് ഇന്ന് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല, ഒരു താരപുത്രൻ കൂടിയാണ് ഇദ്ദേഹം.
എന്നാൽ, സിനിമ താരത്തിന്റെ മകനല്ല, മറിച്ച് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ മകനാണ് ഇദ്ദേഹം. രാഷ്ട്രീയ പാരമ്പര്യത്തിലും സമ്പത്തിലും ഉയർന്നു നിൽക്കുന്ന ഇദ്ദേഹം, സ്വയം തന്റെ കഴിവിലൂടെയാണ് ഉയരങ്ങളിൽ എത്തിയത്. അഭിനയം കൊണ്ട് ജനപ്രീതി നേടുകയും, നിർമ്മാതാവ് എന്ന നിലയിൽ സമ്പാദിക്കുകയും ചെയ്ത ഇദ്ദേഹം ഇന്ന് സാമൂഹിക സേവനത്തിനായി സിനിമ ജീവിതം തന്നെ ഉപേക്ഷിച്ചിരിക്കുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും തമിഴ് സിനിമയിലെ സൂപ്പർതാരവുമായ ഉദയനിധി സ്റ്റാലിന്റെ ബാല്യകാല ചിത്രമാണ് ഇത്. 2009-ൽ പുറത്തിറങ്ങിയ സൂര്യയുടെ ‘ആധവൻ’ എന്ന ചിത്രത്തിൽ ഒരു സെർവന്റ് ആയിയാണ് ഉദയനിധി സ്റ്റാലിൻ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട്, ‘ഒരു കൽ ഒരു കണ്ണാടി’ എന്ന ചിത്രത്തിലൂടെ പ്രധാന വേഷത്തിൽ അരങ്ങേറ്റം കുറിച്ചു, ഉദയനിധി തന്നെയായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാതാവ്.
Udhayanidhi Stalin childhood photos
ശേഷം, ഉദയനിധി സ്റ്റാലിൻ നിരവധി സിനിമകളിൽ നായകനായി എത്തി, നിർമ്മാതാവായും ഒരുപാട് സിനിമകൾ സംഭാവന ചെയ്തു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘മാമന്നൻ’ വലിയ വിജയമായിരുന്നു. എന്നാൽ, രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് ശേഷം, നിലവിൽ അദ്ദേഹം സംസ്ഥാന യുവജന കാര്യ – കായിക മന്ത്രി കൂടിയാണ്. ഇതോടെ സിനിമ ജീവിതം അവസാനിപ്പിച്ചതായി അദ്ദേഹം അറിയിച്ചു, ഇനി അച്ഛന്റെ പാത പിന്തുടർന്ന് ജനസേവനമാണ് മാർഗം.
Read Also: മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഈ നടി ആരാണെന്ന് മനസ്സിലായോ