കൊല്ലം സുധിയുടെ ഭാര്യ ആദ്യമായി അഭിനയിച്ച ആൽബം, വിശേഷം പങ്കുവെച്ച് രേണു
Kollam Sudhi wife Renu first album song: കൊല്ലം സുധി എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന സുധീദാസിനെ അറിയാത്ത മലയാളികളില്ല. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് മലയാളികളെ ഒന്നടങ്കം വിഷമിപ്പിച്ചു. ഒരു ഹാസ്യ നടൻ കൂടിയായിരുന്നു ഇദ്ദേഹം. ഫ്ലവർസിന്റെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലെ സ്ഥിരം കാസ്റ്റ് അംഗം കൂടിയായി ഇദ്ദേഹം.
40 ലധികം മലയാള സിനിമകളിലാണ് സുധി അഭിനയിച്ചിട്ടുള്ളത്. ഗായകനായി കരിയർ ആരംഭിക്കുകയും പിന്നീട് മിമിക്രിയിലേക്ക് കടക്കുകയും പിന്നീട് അഭിനയരംഗത്ത് തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കുകയും ചെയ്തിരുന്നു സുധി. കട്ടപ്പനയിലെ ഋതിക് റോഷൻ,കുട്ടനാടൻ മാർപാപ്പ എന്നീ സിനിമകളിലെ സുധിയുടെ വേഷം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് രേഷ്മ. രേണു എന്നാണ് രേഷ്മയെ വിളിക്കാറുള്ളത്. രണ്ടു മക്കളാണ് ഇവർക്ക് ഉള്ളത്.
ഇപ്പോഴിതാ രേണുവിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.ആദ്യമായി രേണു ഒരു ആൽബത്തിൽ അഭിനയിച്ചിരിക്കുകയാണ്. “കുഞ്ഞു പൂവേ” എന്നാണ് ആൽബത്തിന്റെ പേര്. രേണുവിന്റെ പേജിലൂടെ തന്നെ ആൽബത്തിന്റെ ചെറിയ ഒരു ഭാഗം പുറത്തുവിട്ടിട്ടുണ്ട്. ആൽബത്തിന്റെ ഡയറക്ടർ സൂര്യ ഗായത്രിയാണ്. 10 വിട്ട ഭാഗത്തിൽ രേണുവിനെയും കാണിക്കുന്നുണ്ട്. ഒരു നേഴ്സിന്റെ വേഷമാണ് രേണു
ആൽബത്തിൽ ചെയ്യുന്നത് എന്നാണ് പുറത്തുവിട്ട വീഡിയോയിൽ നിന്നും മനസ്സിലാകുന്നത്. ആൽബത്തിന് ആശംസകൾ കൂടി അറിയിച്ചു കൊണ്ടാണ് വീഡിയോക്ക് താഴെ രേണു ചില വരികൾ കുറിച്ചിരിക്കുന്നത്. രേണുവിനും ആശംസകൾ നേർന്നുകൊണ്ട് നിരവധി ആളുകൾ കമന്റ് ബോക്സിൽ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. സുധി മരിച്ചെങ്കിലും തനിക്ക് അങ്ങനെ വിശ്വസിക്കാൻ സാധിക്കുന്നില്ല, തന്നോടൊപ്പം എന്നും തന്റെ സുധി ചേട്ടൻ ഉണ്ട് എന്നാണ് രേണു പറയുന്നത്.