കോഹ്ലിയും രോഹിതും ഇനി ടി20 മത്സരങ്ങൾ കളിക്കില്ല!! ഭാവി പ്ലാൻ ഗംഭീർ തീരുമാനിക്കും
Kohli and Rohit likely to sit out future T20 matches: പുരോഗമിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യ പരാജയം അറിയാതെ മുന്നേറുകയാണെങ്കിൽ കൂടി, ഇന്ത്യൻ ടീമിലെ സീനിയർ താരങ്ങളുടെ മങ്ങിയ പ്രകടനം ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവർക്ക് ഇതുവരെ ലോകകപ്പിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ,
അയർലണ്ടിനെതിരെ രോഹിത് ശർമ അർദ്ധ സെഞ്ച്വറി നേടിയത് ഒഴിച്ചു നിർത്തിയാൽ, പിന്നീട് അദ്ദേഹത്തിന് സമാന രീതിയിൽ ഒരു മികച്ച ഇന്നിങ്സ് കളിക്കാൻ സാധിച്ചിട്ടില്ല. അതേസമയം, ഇതുവരെ കളിച്ച മത്സരങ്ങളിൽ എല്ലാം ദയനീയ പ്രകടനം ആണ് കോഹ്ലി പുറത്തെടുക്കുന്നത്. ഏറ്റവും ഒടുവിൽ നടന്ന അഫ്‌ഘാനിസ്ഥാനെതിരായ മത്സരത്തിൽ 24 പന്തിൽ ഒരു സിക്സ് ഉൾപ്പടെ 24 റൺസ് മാത്രമാണ് കോഹ്ലി നേടിയത്. ടി20 മത്സരങ്ങളിലെ സീനിയർ താരങ്ങളുടെ മോശം പ്രകടനം,
ഇന്ത്യൻ ടീമിന്റെ ഭാവി പരിശീലകനായി കരുതുന്ന ഗൗതം ഗംഭീറിന്റെ ആശയങ്ങളെ ശരിവെക്കുന്നതാണ്. ഫോർമാറ്റുകൾക്ക് അനുസരിച്ച് വിവിധ ടീമുകളെ ഒരുക്കാനാണ് ഗംഭീർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി കോഹ്ലി, രോഹിത് ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ ടി20 മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തിയേക്കും. ടെസ്റ്റ്, ഏകദിന മത്സരങ്ങൾക്ക് മാത്രമാകും ഇവരെ പരിഗണിക്കുക. പകരം, ഐപിഎല്ലിൽ ഉൾപ്പെടെ മികവ് പുലർത്തിയ യുവതാരങ്ങൾക്ക് ക്രിക്കറ്റിന്റെ കുട്ടി ഫോർമാറ്റിൽ അവസരം നൽകും.
Rohit Sharma, Virat Kohli, Jasprit Bumrah will be focusing on the WTC & Champions Trophy after the T20I World Cup 2024. [TOI]
— Johns. (@CricCrazyJohns) June 19, 2024
– Youngsters set to travel for the Zimbabwe tour. pic.twitter.com/t6A8T9b8h0
ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന സിംബാബ്വെയ്ക്കെതിരായ ടി20 പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഗംഭീർ ചുമതലയേൽക്കും എന്നാണ് കരുതപ്പെടുന്നത്. കോഹ്ലി, രോഹിത്, ജഡേജ, ബുമ്ര തുടങ്ങിയ താരങ്ങൾക്ക് എല്ലാം സിംബാബ്‌വെ സീരീസിൽ വിശ്രമം നൽകിയേക്കും. 5 മത്സരങ്ങൾ അടങ്ങുന്ന ടി20 പരമ്പരക്കായി ഇന്ത്യൻ ടീമിൽ യുവ താരങ്ങൾ അണിനിരക്കും. ഇതൊരു മാതൃകയാക്കി മുന്നോട്ടു കൊണ്ടുപോകാനാണ് ഗംഭീർ താൽപര്യപ്പെടുന്നത്.