സുരേഷ് ഗോപിയുടെ മകളെ അനുഗ്രഹിക്കാൻ കേരള ഗവർണർ എത്തിയപ്പോൾ!! വീഡിയോ
Kerala Governor Arif Mohammed Khan attends grand reception for Suresh Gopi daughter: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങൾ ആണ് കഴിഞ്ഞ ദിവസങ്ങളിൽ മലയാള സിനിമ ലോകത്തെ വാർത്ത കോളങ്ങളിൽ നിറഞ്ഞുനിന്നത്. ജനുവരി 17-ന് ഗുരുവായൂരിൽ നടന്ന വിവാഹ ചടങ്ങിലും, തുടർന്ന് 19, 20 തീയതികളിലായി
യഥാക്രമം കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടന്ന വിവാഹ സൽക്കാരങ്ങളിലും പങ്കെടുത്ത അതിഥികൾ തന്നെയായിരുന്നു എല്ലാത്തിന്റെയും പ്രധാന ഹൈലൈറ്റ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഷാജി കൈലാസ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖർ എല്ലാവരും തന്നെ കുടുംബസമേതം ഭാഗ്യ സുരേഷിന്റെ വിവാഹത്തിലും തുടർന്നുള്ള വിരുന്നിലും പങ്കാളികളായി. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭാഗ്യ സുരേഷിന്റെ വിവാഹത്തിനായി ഗുരുവായൂരിൽ എത്തിയത് ശ്രദ്ധേയമായിരുന്നു. നവ ദമ്പതികളെ അനുഗ്രഹിച്ചാണ് നരേന്ദ്ര മോദി ജി മടങ്ങിയത്. അതേസമയം, തിരുവനന്തപുരത്ത് നടന്ന വിവാഹ വിരുന്നിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു. അതീവ സുരക്ഷാ അകമ്പടികളോടെയാണ് ഗവർണർ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ വിരുന്നിൽ എത്തിയത്.
സിനിമ – ടെലിവിഷൻ രംഗത്തെ അഭിനേതാക്കൾക്ക് പുറമേ, രാഷ്ട്രീയ – സാമൂഹിക – വ്യവസായ രംഗത്തെ പ്രമുഖരും സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹത്തിലും തുടർന്നുള്ള സൽക്കാരങ്ങളിലും പങ്കെടുത്തു. മലയാള സിനിമ ലോകത്ത് അടുത്തിടെ ഉണ്ടായ ഏറ്റവും വലിയ താരനിബിഡമായ വിവാഹമായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റേത്.