Kerala Chief Minister congratulates Indian cricket team

“എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും” ലോക ചാമ്പ്യന്മാരായ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

Kerala Chief Minister congratulates Indian cricket team: ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രശംസ എത്തിച്ചേരുകയാണ്. രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചതിനാൽ തന്നെ, ടീമിന് ക്രിക്കറ്റ് ലോകത്തിന് പുറമേ മറ്റു മേഖലകളിൽ നിന്നെല്ലാം പ്രശംസ പ്രവാഹം എത്തുന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു.

ടൂർണമെന്റിൽ ഉടനീളം ഇന്ത്യ പുലർത്തിയ ആത്മവിശ്വാസവും മികവും എടുത്തുപറഞ്ഞ മുഖ്യമന്ത്രി, ഫൈനലിൽ നേരിട്ട കഠിന പോരാട്ടം മറികടന്നതും ചൂണ്ടിക്കാട്ടി. “ഇന്ത്യ രണ്ടാമത്തെ പുരുഷ ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയിരിക്കുന്നു. ടൂർണമെന്റിൽ ഉടനീളം പുലർത്തിയ ആത്മവിശ്വാസവും മികവും കടുത്ത മത്സരം നേരിട്ട ഫൈനലിലും കൈവിടാതെ വിജയം കരസ്ഥാമാക്കാൻ ടീം ഇന്ത്യയ്ക്ക് സാധിച്ചു,” മുഖ്യമന്ത്രി തന്റെ വാക്കുകൾ തുടർന്നു.

“രാജ്യത്തിന് എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും പകരുന്ന ഈ വിജയം കായികമേഖലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകും. ഈ സന്തോഷത്തിൽ ഹൃദയപൂർവ്വം പങ്കു ചേരുന്നു. ടീം ഇന്ത്യയ്ക്ക് ഹാർദ്ദമായ അഭിനന്ദനങ്ങൾ!” മുഖ്യമന്ത്രി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ഉയർത്തി രാജ്യത്തിന് ആകെ അഭിമാനം ആയപ്പോൾ,

മലയാളികൾക്ക് പ്രത്യേകം അഭിമാനിക്കാനും വകയുണ്ട്. 2007-ന് ശേഷം ഇന്ത്യ വീണ്ടും ടി20 ലോകകപ്പ് ഉയർത്തുമ്പോൾ, അന്നത്തെതിന് സമാനമായി ഇന്നും ഒരു മലയാളി ഇന്ത്യൻ ടീമിൽ ഉണ്ട്. 2007-ൽ ശ്രീശാന്ത് ആയിരുന്നുവെങ്കിൽ, ഇന്ന് വേൾഡ് ചാമ്പ്യൻ ടീമിന്റെ ഭാഗമായിരിക്കുന്നത് സഞ്ജു സാംസൺ ആണ്.