Kerala Blasters manager Ivan Vukomanovic returns in King of Kotha style

രാജാവിനെ സ്വാഗതം ചെയ്ത് മഞ്ഞപ്പട!! കേരള ബ്ലാസ്റ്റേഴ്‌സ് വിജയം കിംഗ് ഓഫ് കൊത്ത മോഡ്

Kerala Blasters manager Ivan Vukomanovic returns in King of Kotha style. Dulquer Salmaan King of Kotha dialogue

Kerala Blasters manager Ivan Vukomanovic returns in King of Kotha style: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന സൂപ്പർ ക്ലാസിക്കോ പോരാട്ടത്തിൽ ഒഡിഷ എഫ്സിയെ സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കല്ലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം പിറകിലായ ബ്ലാസ്റ്റേഴ്സ്, പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.

എന്നാൽ, ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ മത്സരത്തിലെ മാത്രം തിരിച്ചുവരമായി കണക്കാക്കാൻ സാധിക്കില്ല. ഈ രാത്രി ഒരുപാട് തിരിച്ചു വരവുകൾക്കാണ് കൊച്ചിയിലെ ആരാധകർ സാക്ഷ്യം വഹിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട നിന്ന് ശേഷം രണ്ട് ഗോൾ സ്കോർ ചെയ്ത് മത്സരം തിരിച്ചുപിടിച്ചു, ഇതോടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വിജയം കാണാതിരുന്ന കേരള ബ്ലാസ്റ്റേഴ്സ്

Kerala Blasters manager Ivan Vukomanovic returns in King of Kotha style

വീണ്ടും വിജയ വഴിയിൽ തിരിച്ചെത്തി, കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ഡിമിത്രി ഡയമന്റികോസ് വീണ്ടും ഗോൾ ഷീറ്റിൽ തിരിച്ചെത്തി, എല്ലാത്തിനും ഉപരി കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഏറെനാൾക്ക് ശേഷം മൈതാനത്ത് തിരികെ എത്തി. 10 മത്സരങ്ങളുടെ സസ്പെൻഷന് ശേഷം മൈതാനത്ത് എത്തിയ പരിശീലകൻ വുകമനോവിച്ചിന് ഗംഭീര സ്വീകരണമാണ് ആരാധകർ നൽകിയത്.

ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’യിലെ ഒരു മാസ് ഡയലോഗിന്റെ പശ്ചാത്തലത്തിൽ അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പരിശീലകന്റെ തിരിച്ചുവരവ് സൂചിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോൾ, ഇത് ഏറ്റുപിടിച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിനുശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ, ‘രാജാവിനെ സ്വാഗതം ചെയ്തു മഞ്ഞപ്പട’ എന്ന ക്യാപ്ഷൻ നൽകി ബ്ലാസ്റ്റേഴ്സ് ആരാധകർ തങ്ങളുടെ പരിശീലകനെ സ്വീകരിച്ച ചിത്രം പങ്കുവെച്ചത്. 

Read Also: നമ്മുടെ സൂപ്പർസ്റ്റാറിനൊപ്പം!! അഡ്രിയൻ ലൂണയുടെ മാജിക്കിനായി കാത്തിരിപ്പിലാണ് നടൻ പെപ്പെ

Kerala Blasters manager Ivan Vukomanovic returns in King of Kotha style