Keerthana Anil Rani Mol like Allu Arjun Pushpa viral video

പുഷ്പയൊക്കെ റാണി മോളുടെ കോപ്പി പേസ്റ്റ്!! സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ കുറിച്ച് കീർത്തന അനിൽ

Keerthana Anil Rani Mol like Allu Arjun Pushpa viral video

Keerthana Anil Rani Mol like Allu Arjun Pushpa viral video : ഇന്ന് സോഷ്യൽ മീഡിയയിൽ രസകരമായ മീമുകളിലൂടെയും വീഡിയോകളിലൂടെയും നിറഞ്ഞുനിൽക്കുന്ന താരമാണ് റാണി മോൾ. ബാലതാരമായി നിരവധി സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടി കീർത്തന അനിൽ തന്റെ ആദ്യ പരമ്പരയിൽ അവതരിപ്പിച്ച കഥാപാത്രമാണ് റാണി മോൾ.

സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനത്തിൽ പ്രധാന വേഷമായ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ഗോപിക അനിലിന്റെ സഹോദരി കൂടിയാണ് കീർത്തന. ‘ബാലേട്ടൻ’, ‘വേഷം’ തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ള കീർത്തന, ‘മംഗല്യം’ എന്ന പരമ്പരയിലൂടെയാണ് സീരിയൽ അരങ്ങേറ്റം കുറിച്ചത്.

Keerthana Anil Rani Mol like Allu Arjun Pushpa viral video

ഈ പരമ്പരയിൽ കീർത്തന അവതരിപ്പിച്ച റാണി മോൾ എന്ന കഥാപാത്രം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. പരമ്പരയിലെ റാണി മോളുടെ ഒരു ആക്ഷൻ ആണ് വൈറൽ ആയിരിക്കുന്നത്. റാണി മോൾ പഴയ ഗുണ്ടയായിരുന്നു എന്ന തരത്തിലാണ് തമാശ നിറഞ്ഞ അഭിപ്രായങ്ങൾ ആളുകളിൽ നിന്ന് വരുന്നത്. ഇതിന് പിന്നാലെ ‘പുഷ്പ’ എന്ന ചിത്രത്തിലെ അല്ലു അർജുന്റെ ഒരു ആക്ഷനും

Keerthana Anil Rani Mol like Allu Arjun Pushpa viral video

റാണി മോളുടെ ആക്ഷനും തമ്മിലുള്ള താരതമ്യവും വീഡിയോ ആയി പ്രചരിക്കുകയുണ്ടായി. അടുത്തിടെ ഒരു അഭിമുഖത്തിൽ, ‘അല്ലു അർജുൻ റാണി മോളുടെ ആക്ഷൻ കോപ്പി അടിച്ചതാണ്’ ഈ വീഡിയോ കണ്ട കീർത്തന തമാശ രൂപേണേ ഇങ്ങനെ പ്രതികരിച്ചു. എന്തുതന്നെയായാലും, വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ തമാശ നിറഞ്ഞ നിരവധി പ്രതികരണങ്ങളാണ് ആളുകളുടെ ഭാഗത്തുനിന്ന് വരുന്നത്. 

Read Also: അമല പോളിന് വിവാഹം!! ജന്മദിനത്തിൽ ബോയ്ഫ്രണ്ടിന്റെ സർപ്രൈസ് പ്രൊപോസൽ