നടി കാർത്തിക നായർ വിവാഹിതയാകുന്നു, വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് അമ്മ രാധ നായർ
Actress Karthika Nair Engagement : വളരെ ചുരുക്കം സിനിമകളിൽ ആണ് അഭിനയിച്ചിട്ടുള്ളതെങ്കിലും, ശ്രദ്ധേയമായ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള നടിയാണ് കാർത്തിക നായർ. പഴയകാല തെന്നിന്ത്യൻ നടി രാധ നായരുടെ മകളാണ് കാർത്തിക നായർ. ഇപ്പോൾ കാർത്തികയുടെ വിവാഹ നിശ്ചയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് അമ്മ രാധ.
ദിവസങ്ങൾക്ക് മുൻപ് വിവാഹ നിശ്ചയത്തിന്റെ സൂചന നൽകുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ കാർത്തിക പങ്കുവെച്ചിരുന്നെങ്കിലും, കൂടുതൽ കാര്യങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഇപ്പോൾ രാധ തന്റെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചതിനൊപ്പം ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നു. അമ്മ എന്ന നിലയിൽ ഇത് സന്തോഷകരമായ നിമിഷമാണെന്ന് രാധ കുറിച്ചു.
“മകളെ നിനക്ക് ഒരു പുതിയ കുടുംബം വരാൻ പോകുന്നു എന്നതിൽ എനിക്ക് ഇതിൽ കൂടുതൽ അഭിമാനിക്കാൻ കഴിയില്ല. സന്തോഷകരവും വിജയകരവുമായ ദാമ്പത്യജീവിതം നൽകി ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഈ മനോഹരമായ കുടുംബത്തെ നിനക്കായി തിരഞ്ഞെടുക്കാൻ കഴിഞ്ഞതിൽ, എന്നെ സ്വയം ഭാഗ്യവതി എന്ന് വിളിക്കാൻ എനിക്ക് കഴിയാതിരിക്കില്ല,” രാധ തന്നെ വാക്കുകൾ തുടർന്നു.
“ഞാൻ വിശ്വസിക്കുന്നത് പോലെ രണ്ടു കുടുംബങ്ങൾ ഒന്നിക്കുന്നതാണ് വിവാഹം. എന്റെ ഹൃദയം ഇപ്പോൾ ഒരുപാട് സമ്മിശ്ര വികാരങ്ങളാൽ ഓടുകയാണ്. എന്നാൽ വലിയ വൈബ്രേഷൻ നിങ്ങളുടെ സ്നേഹവും സന്തോഷവും മാത്രമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാവുന്ന ഏറ്റവും നല്ല മകളാണ് കാർത്തു. ഞങ്ങളുടെ കുടുംബങ്ങൾക്കുള്ള ഏറ്റവും നല്ല സമ്മാനമാണ് നീ. നിങ്ങൾ എനിക്ക് നൽകിയ അത്ഭുതകരമായ അനുഭവത്തിനും സ്നേഹത്തിനും നന്ദി,” മകളെക്കുറിച്ച് രാധ എഴുതി.
Read Also: ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയുടെ ചരിത്രത്തിന്റെ ഭാഗമായ ഈ നടൻ ആരാണെന്ന് മനസ്സിലായോ