Kalidas Jayaram Tarini Kalingarayar Engagement video

കാളിദാസ് ജയറാമും തരിണിയും ഒന്നിച്ചു, വിവാഹ നിശ്ചയം ആർഭാടമായ ചടങ്ങോടെ

Kalidas Jayaram Tarini Kalingarayar Engagement video : നടൻ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. നടനും ജനപ്രിയ താരം ജയറാമിന്റെ മകനുമായ കാളിദാസും മോഡൽ തരിണി കലിംഗരായരും തമ്മിൽ പ്രണയത്തിലാണ് എന്നത് ഇരുവരും തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹത്തെ സംബന്ധിച്ച് യാതൊരുവിധ സൂചനകളും ഇരുവരും പുറത്ത് വിട്ടിരുന്നില്ല.

അതേസമയം, തന്റെ വിവാഹം ഉടൻ ഉണ്ടാകും എന്ന കാര്യം കാളിദാസ് അടുത്തിടെ ഒരു അവാർഡ് ചടങ്ങിൽ അറിയിച്ചിരുന്നു. തരിണിക്ക്‌ അവാർഡ് ലഭിച്ച വേദിയിൽ എത്തി, തന്റെ പ്രണയനിയെ എടുത്ത് ഉയർത്തിയാണ് കാളിദാസ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ഇപ്പോൾ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വളരെ സ്വകാര്യമായി ആണ് ഈ ചടങ്ങ് നടത്തിയിരിക്കുന്നത്.

Kalidas Jayaram Tarini Kalingarayar Engagement video

കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ പുറത്തുവരികയാണ്. ഇരുവരും ഇത് സംബന്ധിച്ച് വ്യക്തത ഒന്നും തന്നെ വരുത്തിയിട്ടില്ലെങ്കിലും, ഇവരുടെ സുഹൃത്തുക്കളും ഇവരോട് അടുത്ത വൃത്തങ്ങളും ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ കാളിദാസനും തരിണിക്കും ആശംസകൾ അറിയിക്കുന്നതിന്റെ 

Kalidas Jayaram Tarini Kalingarayar Engagement video

ഭാഗമായി ആണ് ഇവരോട് അടുത്ത വൃത്തങ്ങൾ ഈ വീഡിയോ പങ്കുവെച്ചത്. പുറത്തുവന്ന ചിത്രങ്ങളിൽ ജയറാം, പാർവതി തുടങ്ങിയ എല്ലാവരെയും കാണാൻ സാധിക്കുന്നു. അതേസമയം, വിവാഹനിശ്ചയം മാധ്യമങ്ങളെയും മറ്റും അറിയിക്കാതെ വളരെ രഹസ്യമായിയാണ് നടത്തിയത് എങ്കിലും, ചടങ്ങ് ആഡംബരമായിരുന്നു എന്നാണ് വീഡിയോകളിൽ കാണാൻ സാധിക്കുന്നത്. 

Read Also: ചേച്ചി ജിപി ചേട്ടനിൽ കണ്ട പോസിറ്റിവ് വശങ്ങൾ വെളിപ്പെടുത്തി അനിയത്തിക്കുട്ടി കീർത്തന അനിൽ